EPL 2022 European Football Foot Ball International Football Top News transfer news

ഡോർട്ട്മുണ്ടിന്‍റെ രക്ഷക്ക് എത്തി മാര്‍ക്കോ റിയൂസ്

September 24, 2023

ഡോർട്ട്മുണ്ടിന്‍റെ രക്ഷക്ക് എത്തി മാര്‍ക്കോ റിയൂസ്

മാര്‍ക്കോ റിയൂസിന്‍റെ ഏക ഗോളില്‍ വുൾഫ്സ്ബർഗിനെതിരെ ജയം നേടി ബോറൂസിയ ഡോര്‍ട്ടുമുണ്ട്.ജയത്തോടെ വുൾഫ്സ്ബർഗിനെ മറികടന്ന് ലീഗില്‍ അഞ്ചാം സ്ഥാനത്ത് എത്താന്‍ മഞ്ഞപ്പടക്ക് കഴിഞ്ഞു.ആദ്യപകുതിയിൽ ഡോർട്ട്മുണ്ടിന് 60 ശതമാനത്തിലധികം പൊസഷൻ ഉണ്ടായിരുന്നുവെങ്കിലും അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിയാതെ അവര്‍ പാടുപ്പെട്ടു.

Reus goal hands Dortmund nervous 1-0 win over Wolfsburg | Reuters

 

ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് ഓപ്പണറിൽ പാരീസ് സെന്റ് ജെർമെയ്‌നിനോട് 2-0ന് തോറ്റ ടീമിൽ ആറ് മാറ്റങ്ങൾ വരുത്തിയെങ്കിലും, ടീമിന്‍റെ കളിയുടെ നിലവാരം അതേപോലെ തുടര്‍ന്നു.താരങ്ങള്‍ അവരുടെ നീക്കങ്ങള്‍ പതുക്കന്‍ മട്ടില്‍ തുടര്‍ന്നത് കോച്ച് എഡിൻ ടെർസിക്കിനെ ക്ഷുഭിതന്‍ ആക്കി.എന്നാല്‍  ഇടവേളയ്ക്ക് ശേഷം കുറച്ച് കൂടി ഡയറക്റ്റ് ഫൂട്ബോള്‍ കളിയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.ഈ നീക്കം 68 ആം മിനുട്ടില്‍ ഫലം കാണുകയും ചെയ്തു.അടുത്ത ലീഗ് മല്‍സരത്തില്‍ നാലാം സ്ഥാനത്തുള്ള ഹോഫന്‍ഹേയിമിനെതിരെ ആണ് ഡോര്‍ട്ടുമുണ്ട് കളിയ്ക്കാന്‍ പോകുന്നത്.

 

 

Leave a comment