EPL 2022 European Football Foot Ball International Football Top News transfer news

റാഫേൽ ലിയോയുടെ മികവില്‍ ഒറ്റ ഗോള്‍ വിജയം നേടി എസി മിലാന്‍

September 24, 2023

റാഫേൽ ലിയോയുടെ മികവില്‍ ഒറ്റ ഗോള്‍ വിജയം നേടി എസി മിലാന്‍

ശനിയാഴ്ച നടന്ന സീരി എ മത്സരത്തിൽ ഹെല്ലാസ് വെറോണയ്‌ക്കെതിരായ ഹോം മല്‍സരത്തില്‍ റാഫേൽ ലിയോയുടെ ഗോളില്‍ എസി മിലാൻ വിജയവഴിയിലേക്ക് മടങ്ങി.കഴിഞ്ഞ വാരാന്ത്യത്തിൽ ഇന്ററിനോട് 5-1ന് തോല്‍വി,ന്യൂകാസിൽ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഓപ്പണറിൽ ഗോൾ രഹിത സമനില, എന്നിങ്ങനെ കഴിഞ്ഞ വാരങ്ങളില്‍ എസി മിലാന്‍റെ പ്രകടനം താരതമ്യേനെ മോശം ആയിരുന്നു.

USMNT duo Christian Pulisic and Yunus Musah help see AC Milan back on track  in 1-0 victory over Hellas Verona | Goal.com US

 

എന്നാല്‍ ഇന്നലത്തെ വിജയത്തോടെ പന്ത്രണ്ട് പോയിന്റോടെ സീരി എ പട്ടികയില്‍ മിലാന്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.ലിയോയുടെ ഗോളിന് വഴി ഒരുക്കിയത് ഫ്രഞ്ച് സ്ട്രൈക്കര്‍ ആയ ഒലിവര്‍ ജിറൂഡ് ആണ്.ലീഡ് ഇരട്ടിയാക്കാൻ ആതിഥേയർക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും  മോശം ഫിനിഷിങ് അവര്‍ക്ക് വിനയായി.മറുവശത്ത്,വെറോണക്ക് മിലാന്‍ പ്രതിരോധത്തിനെ ഒന്നു പരീക്ഷിക്കാന്‍ വേണ്ടി പോലും മികച്ച അവസരങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ ആകാതെ ഇരിക്കുന്ന വെറോണ ഇപ്പോള്‍ സീരി എ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.

Leave a comment