EPL 2022 European Football Foot Ball International Football Top News transfer news

നായകന്‍റെ മികവില്‍ ജയിച്ച് കയറി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

September 24, 2023

നായകന്‍റെ മികവില്‍ ജയിച്ച് കയറി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

തുടര്‍ച്ചയായ മൂന്നാം പ്രീമിയര്‍ തോല്‍വി എന്ന ഭീതി ഒഴിഞ്ഞ് യുണൈറ്റഡ്.ഇന്നലെ ബേൺലിക്കെതിരെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അവര്‍ വിജയം നേടി. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് നേടിയ  മികച്ച ഒരു  വോളി ഗോളില്‍ ആണ് യുണൈറ്റഡ് ജയം ഉറപ്പിച്ചത്.

Burnley vs Man United final score, result, highlights as Bruno Fernandes  ends Red Devils' Premier League slump | Sporting News

 

 

വെറ്ററന്‍ താരമായ ജോണി ഇവാൻസ് ആണ് ബ്രൂണോയുടെ ഗോളിന് വഴി ഒരുക്കിയത്.ആദ്യ പകുതിയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ യുണൈറ്റഡ് ഏറെ പാടുപ്പെട്ടു എങ്കിലും രണ്ടാം പകുതിയില്‍ കൂടുതല്‍ എനര്‍ജറ്റിക്ക് ഫൂട്ബോള്‍ കളിയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.സീസണിലെ മൂന്നാം വിജയത്തോടെ യുണൈറ്റഡ് ആറ് കളികളിൽ നിന്ന് ഒമ്പത് പോയിന്റുമായി ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്.അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റുള്ള ബേൺലി ലീഗ് പട്ടികയില്‍  ഏറ്റവും അവസാന സ്ഥാനത്താണ്.

Leave a comment