EPL 2022 European Football Foot Ball International Football Top News transfer news

‘ജിയോവാനി ലോ സെൽസോയെ വരാനിരിക്കുന്ന വിന്‍റര്‍ ട്രാന്‍സ്ഫറില്‍ വില്‍ക്കാന്‍ തീരുമാനിച്ച് ടോട്ടൻഹാം ഹോട്‌സ്‌പർ

September 24, 2023

‘ജിയോവാനി ലോ സെൽസോയെ വരാനിരിക്കുന്ന വിന്‍റര്‍ ട്രാന്‍സ്ഫറില്‍ വില്‍ക്കാന്‍ തീരുമാനിച്ച് ടോട്ടൻഹാം ഹോട്‌സ്‌പർ

ജനുവരിയിൽ മിഡ്ഫീൽഡർ ജിയോവാനി ലോ സെൽസോയ്ക്കുള്ള ഓഫറുകൾ കേൾക്കാൻ തയ്യാറാണെന്ന് ടോട്ടൻഹാം ഹോട്സ്പർ തീരുമാനിച്ചതായി റിപ്പോർട്ട്.2019 ൽ റയൽ ബെറ്റിസിൽ നിന്ന് ചേർന്നതിന് ശേഷം അർജന്റീനക്കാരന് സ്പർസ് ടീമിൽ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞില്ല.ലോ സെൽസോ കഴിഞ്ഞ 18 മാസമായി വിയാറിയലിൽ ലോ ലിഗയിൽ ലോണിനായി ചെലവഴിക്കുകയായിരുന്നു.

 

താരം മികച്ച പ്രീസീസണ്‍ ഫോം കാഴ്ചവെച്ചപ്പോള്‍ ടോട്ടന്‍ഹാം താരത്തെ നിലനിര്‍ത്തി എങ്കിലും അവസരങ്ങള്‍ ഒന്നും നല്‍കുന്നില്ല.ഇത് താരത്തിനെ മാനസികമായി വല്ലാതെ തളര്‍ത്തി തുടങ്ങിയിരിക്കുന്നു.അതിനാല്‍ ജനുവരിയില്‍ ഏത് ക്ലബിലേക്കും മാറാന്‍ അദ്ദേഹം തയ്യാര്‍ ആണ്.കഴിഞ്ഞ സമ്മര്‍ വിന്‍ഡോയില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ ശ്രമം നടത്തിയിരുന്നു.മാനേജര്‍ സാവി നിലവില്‍ ബാഴ്സയില്‍  ലോ സെൽസോയേ പോലൊരു ക്രിയേറ്റിവ് മിഡ്ഫീല്‍ഡറുടെ അഭാവം ഉണ്ട് എന്നു മാനേജ്മെന്‍റിനോട് പറഞ്ഞിരുന്നു.വിന്റര്‍ വിന്‍ഡോയില്‍ ഓഫറുകള്‍ കേള്‍ക്കാന്‍ ടോട്ടന്‍ഹാം തയ്യാര്‍ ആയാല്‍ ബാഴ്സലോണ തീര്‍ച്ചയായും ബിഡ് നല്കിയിരിക്കും.

Leave a comment