നാളെ മാഡ്രിഡ് ഡെര്‍ബി ; പരിക്ക് റയലിനെ അലട്ടുന്നു
ഞായറാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിന് നാല് ഫസ്റ്റ്-ടീം കളിക്കാരുടെ സേവനമില്ല.തിബോ കോർട്ടോയിസ്, എഡർ മിലിറ്റാവോ, ഡാനി കാർവാജൽ, അർദ ഗുലർ എന്നിവർ ആണ് പരിക്ക് മൂലം വിട്ടു നില്‍ക്കുന്നത്.കോർട്ടോയിസും മിലിറ്റാവോയും കാൽമുട്ടിന് ഗുരുതരമായ പരിക്കുകള്‍ ഏറ്റത്തിനാല്‍ അവര്‍ അടുത്തൊന്നും തിരിച്ചെത്തില്ല.
അതേസമയം കർവഹാളിനെ അലട്ടുന്നത് പേശിയിലെ പ്രശ്നം ആണ്.കാൽമുട്ടിലെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയ തുര്‍ക്കി താരം മാഡ്രിഡിനൊപ്പം പൂർണ്ണ പരിശീലനത്തിൽ തിരിച്ചെത്തി, എന്നാൽ യുവതാരത്തെ അത്ലറ്റിക്കോയുമായുള്ള പോരാട്ടത്തിന് തിരഞ്ഞെടുത്തിട്ടില്ല. സ്ക്വാഡിലേക്ക് തിരികെ എത്തി എങ്കിലും വിനീഷ്യസ് ആദ്യ ഇലവനില്‍ ഇറങ്ങാന്‍ സാധ്യത വളരെ കുറവ് ആണ്.ഫെർലാൻഡ് മെൻഡിയും ഡാനി സെബല്ലോസും പരിക്ക് പൂര്‍ണമായി ഭേദപ്പെട്ട് ടീമില്‍ ഇടം നേടിയിട്ടുണ്ട്.athlattikko മാഡ്രിഡ് പോലൊരു ഹൈ ഇന്‍റന്‍സ് ടീമിനെതിരെ കളിക്കുക എന്നത് വലിയ ചലഞ്ച് ആണ്.ഈ മല്‍സരത്തില്‍ താരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയുന്ന മികച്ച അവസരം ആണ് എന്നും അന്‍സലോട്ടി പറഞ്ഞു.






































