ബുണ്ടസ്ലിഗയില് ഇന്ന് ആവേശകരമായ മല്‍സരങ്ങള്‍
ബുണ്ടസ്ലിഗയിലെ കറുത്ത കുതിരകള്‍ ആയ ആർബി ലീപ്സിഗ് ഇന്ന് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാക്കിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴു മണിക്ക് ഗ്ലാഡ്ബാക്ക് ഹോം ആയ് ബൊറൂസിയ-പാർക്കില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇതുവരെ ലീഗില്‍ ഒരു ജയം പോലും നേടാന്‍ ബൊറൂസിയക്ക് കഴിഞ്ഞിട്ടില്ല.
മറ്റൊരു ലീഗ് മല്‍സരത്തില്‍ കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് കംപെയിനില്‍ റയലിനെ വിറപ്പിച്ചു നിര്‍ത്തിയ യൂണിയന് ബെര്‍ലിന്‍ ഇന്ന് ഹോഫന്ഹെയിമിനെതിരെ കളിക്കുന്നു.കഴിഞ്ഞ സീസണിലെ ഫോം നിലനിര്‍ത്താന്‍ പാടുപ്പെടുന്ന ബെര്‍ലിന്‍ നിലവില്‍ നാല് മല്‍സരങ്ങളില്‍ നിന്നു രണ്ടു ജയം നേടിയിട്ടുണ്ട്.ഇപ്പോള്‍ അവര്‍ ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.ആദ്യ മല്‍സരം പരാജയ്പ്പെട്ടു എങ്കിലും തുടര്‍ച്ചയായി മൂന്നു ജയം നേടിയ ഹോഫന്‍ഹെയിം ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.ഇന്നതെ മല്‍സരത്തില്‍ തുടര്‍ച്ചയായ നാലാം വിജയം നേടാനുള്ള തയ്യാറെടുപ്പില്‍ ആണവര്.






































