ഐഎസ്എല്‍ കിരീടം നിലനിര്‍ത്താന്‍ മോഹന്‍ ബഗാന്
കഴിഞ്ഞ ഐഎസ്എല്‍ സീസണ് വിജയികള്‍ ആയ മോഹന്‍ ബഗാന് ഐഎസ്എൽ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം ഇന്ന് തുടങ്ങും.ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി സ്ഥാനക്കയറ്റം നേടിയ പഞ്ചാബ് എഫ്സി ആണ് അവരുടെ എതിരാളികള്‍.ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.
ജുവാൻ ഫെറാൻഡോയുടെ ടീം ട്രാൻസ്ഫർ വിൻഡോയിൽ അനിരുദ്ധ് ഥാപ്പ, സഹൽ അബ്ദുൾ സമദ് തുടങ്ങിയ മികച്ച ഇന്ത്യൻ താരങ്ങളെ സൈന്‍ ചെയ്തിട്ടുണ്ട്.ഇതോടെ അവരുടെ ഈ സീസണിലെ പ്രകടനം കഴിഞ്ഞതിലേയും വെച്ച് കൂടുതല്‍ മൂര്‍ച്ചയുള്ളത് ആയിരിയ്ക്കും.കാമ്പെയ്നിന്റെ തുടക്കത്തിൽ തന്നെ പോയിന്റ് ഡ്രോപ്പ് ചെയ്യുന്നത് സൂപ്പര്‍ ലീഗ് പോലുള്ള ടൂര്‍ണമെന്റില്‍ വളരെ അധികം റിസ്ക് ഉള്ളതാണ് എന്നു അറിയാവുന്ന മോഹന്‍ ബഗാന് വിജയത്തോടെ തന്നെ ലീഗ് കമ്പെയിന്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പില്‍ ആണ്.






































