EPL 2022 European Football Foot Ball International Football Top News transfer news

ബുണ്ടസ്ലിഗയില്‍ ഇന്ന് ആവേശകരമായ പോരാട്ടം ; ബോറൂസിയ ഡോര്‍ട്ടുമുണ്ട് vs

September 23, 2023

ബുണ്ടസ്ലിഗയില്‍ ഇന്ന് ആവേശകരമായ പോരാട്ടം ; ബോറൂസിയ ഡോര്‍ട്ടുമുണ്ട് vs

ബുണ്ടസ്ലിഗയില്‍ ഇന്ന് ബോറൂസിയ ഡോര്‍ട്ടുമുണ്ട് വോള്‍ഫ്സ്ബര്‍ഗിനെ നേരിടാന്‍ ഒരുങ്ങുന്നു.മികച്ച രീതിയില്‍ കളിച്ചിട്ടും പിഎസ്ജീക്കെതിരായ മിഡ്‌വീക്ക് ചാമ്പ്യൻസ് ലീഗ് തോൽവി ബോറൂസിയക്ക് ലഭിച്ച  വലിയൊരു  തിരിച്ചടിയാണ്.ഇത് കൂടാതെ ലീഗിലും സ്ഥിരത കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.നാലു മല്‍സരങ്ങളില്‍ നിന്നു രണ്ടു ജയം നേടി ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബോറൂസിയ ഇപ്പോള്‍.

Borussia Dortmund's Salih Ozcan and Nico Schlotterbeck look dejected on August 26, 2023

എതിരാളികള്‍ ആയ വൂള്‍ഫ്സ്ബര്‍ഗ് മൂന്നു ജയത്തോടെ ആറാം സ്ഥാനത്തും.ഇന്നതെ മല്‍സരത്തില്‍ ആര് ജയം നേടുന്നുവോ അവര്‍ക് ലീഗ് ടോപ് ഫോറില്‍ ഇടം നേടാന്‍ സാധിക്കും.അതിനാല്‍ ഇരു കൂട്ടരും തമ്മില്‍ ഒരു മികച്ച പോരാട്ടം തന്നെ ഇന്ന് കാണാന്‍ ആകും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്ക് ഡോര്‍ട്ടുമുണ്ട് തട്ടകമായ സിഗ്നൽ ഇദുന പാർക്കില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.പരിക്ക് മൂലം മാർസെൽ സാബിറ്റ്‌സർ,തോമസ് മ്യൂനിയര്‍,മാറ്റു മോറി എന്നിവരുടെ സേവനം ബോറൂസിയ ഡോര്‍ട്ടുമുണ്ടിന് ഇന്നതെ മല്‍സരത്തില്‍ ലഭിക്കുകയില്ല.

Leave a comment