ബുണ്ടസ്ലിഗ ; ബയേണ്‍ മ്യൂണിക്ക് vs വിഎഫ്എല്‍ ബോച്ചും
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ചാമ്പ്യൻസ് ലീഗ് വിജയത്തിൽ നിന്ന് ഉള്‍ക്കൊണ്ട പുത്തന്‍ എനര്‍ജിയുമായി ബയേണ്‍ മ്യൂണിക്ക് ബുണ്ടസ്ലിഗയില് ഇന്ന് വിഎഫ്എല്‍ ബോച്ചുമിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം ഏഴു മണിക്ക് മ്യൂണിക്ക് തട്ടകമായ അലിയന്‍സ് അരീനയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നിലവില്‍ നാല് മല്‍സരങ്ങളില്‍ നിന്നു പത്തു പോയിന്റുമായി ലീഗ് പട്ടികയില്‍ മ്യൂണിക്ക് മൂന്നാം സ്ഥാനത്ത് ആണ്.
ഇന്നതെ മല്‍സരത്തില്‍ ജയം നേടിയാല്‍ ലീഗില്‍ തിരികെ ഒന്നാം സ്ഥാനത്ത് എത്താന്‍ അവര്‍ക്ക് കഴിയും.കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ ബയേര്‍ ലെവര്‍കുസനെതിരെ പിണഞ്ഞ സമനില കുരുക്ക് അവരുടെ വിജയ കുതിപ്പിന് അന്ത്യം കുറിച്ചു.ഹാരി കെയിന്‍ ടീമില്‍ എത്തി എങ്കിലും പണ്ടത്തെ റോബര്‍ട്ട് ലെവന്‍ഡോസ്ക്കി ഉണ്ടായിരുന്ന സമയത്തെ പോലെ അത്രക്ക് മൂര്‍ച്ചയുള്ളതല്ല ജര്‍മന്‍ ക്ലബിന്റെ അറ്റാക്കിഗ് ഇപ്പോള്‍.എന്നാല്‍ കഴിഞ്ഞ സീസണിലെ വെച്ച് താരതമ്യം ചെയ്തു നോക്കുമ്പോള്‍ പ്രകടനത്തില്‍ മുന്നേറ്റം വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.പരിക്ക് മൂലം ന്യൂയര്‍ കളിക്കാന്‍ ഇല്ലാത്തതും അവരെ നേരിയ രീതിയില്‍ അലട്ടുന്നുണ്ട്.






































