EPL 2022 European Football Foot Ball International Football Top News transfer news

ലാലിഗയില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം തേടി ബാഴ്സലോണ

September 23, 2023

ലാലിഗയില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം തേടി ബാഴ്സലോണ

കഴിഞ്ഞ നാല് ലാലിഗ മല്‍സരങ്ങള്‍ ജയിച്ച ബാഴ്സലോണ ഇന്ന് സെല്‍റ്റ വിഗോയേ നേരിടാന്‍ ഒരുങ്ങുന്നു.തങ്ങളുടെ ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയിന്റ് നേടി സാവിയുടെ ടീം ടേബിളിൽ രണ്ടാം സ്ഥാനത്താണ്.ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ രണ്ട് പോയിന്റ് പിന്നില്‍.ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് മാത്രം നേടിയ വിഗോ പട്ടികയില്‍ 16-ാം സ്ഥാനത്താണ്.

Pedri in action for Barcelona on October 4, 2022

 

ജോവ ഫെലിക്സ്,കാന്‍സാലോ എന്നിവരുടെ വരവോടെ ബാഴ്സലോണ പഴയ ഫോമിലേക്ക് മടങ്ങി എത്തിയിരിക്കുന്നു.മൂന്നോ നാലോ ഗോള്‍ മാര്‍ജിനില്‍ ബാഴ്സ  ജയം നേടി കാലങ്ങള്‍ ആയി.എന്നാല്‍ ഈ രണ്ടു താരങ്ങളുടെ വരവോടെ ടീം ആകര്‍ഷകമായ അറ്റാക്കിങ് ഫൂട്ബോള്‍ കളിക്കുന്നുണ്ട്.ഇത് കൂടാതെ പ്രതിരോധ മേഘലയും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.പരിക്ക് മൂലം പുറത്തായ റൊണാള്‍ഡ് അറൂഹോ ഇന്ന് സ്ക്വാഡില്‍ മടങ്ങി എത്തിയിട്ടുണ്ട് എന്നത് ബാഴ്സയെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു.എന്നാല്‍ സെല്‍റ്റ വിഗോയുമായി എപ്പോള്‍ ഒക്കെ ഏറ്റുമുട്ടിയിട്ടുണ്ടോ അപ്പോള്‍ ഒക്കെ ബാഴ്സയെ വെള്ളം കുടിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.അവരുടെ സ്ട്രൈക്കര്‍ ഇയഗോ ആസ്പാസിന് ബാഴ്സക്കെതിരെ മികച്ച സ്കോറിങ് റിക്കോര്‍ഡ് ഉണ്ട്.ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് ബാഴ്സയുടെ പുതിയ ഹോം ആയ ഒളിമ്പിക്ക് ലൂയിസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.

Leave a comment