Cricket cricket worldcup Cricket-International EPL 2022 IPL IPL-Team legends Top News

ഓസീസിനെ പരാജയപ്പെടുത്തി ഇന്ത്യ ; വിജയം അഞ്ച് വിക്കറ്റിന്

September 22, 2023

ഓസീസിനെ പരാജയപ്പെടുത്തി ഇന്ത്യ ; വിജയം അഞ്ച് വിക്കറ്റിന്

മൊഹാലിയിൽ വെള്ളിയാഴ്ച നടന്ന ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ഇന്ത്യ. ക്യാപ്റ്റൻ കെ എൽ രാഹുൽ ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.നിശ്ചിത അന്‍പത് ഓവറില്‍ ഓസ്‌ട്രേലിയയെ 276 റണ്‍സിന് പുറത്താക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞു.51 റൺസിന് 5 വിക്കറ്റ് എടുത്ത മുഹമ്മദ് ഷമീയാണ് ഇന്ത്യന്‍ നിരയില്‍ നല്ല ബോളിങ്ങ് കാഴ്ചവെച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ വളരെ മികച്ച തുടക്കം ആണ് കാഴ്ചവെച്ചത്.ശുഭ്മാൻ ഗില്ലും (74) റുതുരാജ് ഗെയ്‌ക്‌വാദും (71) ആദ്യ വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പില്‍ 142 റണ്‍സ് നേടി.ഇരുവരും പുറത്തായതോടെ ഇന്ത്യ മിഡില്‍ ഓവറുകളില്‍ ഒന്നു പരുങ്ങി എങ്കിലും ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ സൂര്യകുമാര്‍ യാദവിനെ കൂട്ടുപിടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.ഷോണ്‍ എബോട്ട് എറിഞ്ഞ 49 ആം ഓവറിലേ നാലാം ബോള്‍  സിക്സിന് പറത്തി സ്റ്റൈലില്‍ ആണ് രാഹുല്‍ ഇന്ത്യന്‍ ഇന്നിംഗ്സ് പൂര്‍ത്തിയാക്കിയത്.ഞായറാഴ്ക മധ്യപ്രദേശിലെ ഹോല്‍ക്കാര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ    അടുത്ത മല്‍സരം.അതില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ മൂന്നു ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പര നേടാന്‍ ഇന്ത്യക്ക് കഴിയും.

Leave a comment