ആഴ്സണലുമായി കരാര്‍ നീട്ടാന്‍ മാര്ട്ടിന് ഒഡിഗാര്‍ഡ് തീരുമാനിച്ചിരിക്കുന്നു
നോര്‍വീജിയന്‍ മിഡ്ഫീല്‍ഡര്‍ ആയ മാര്ട്ടിന് ഒഡിഗാര്‍ഡ് ആഴ്സണലുമായി കരാര്‍ നീട്ടാന്‍ തീരുമാനിച്ചിരിക്കുന്നു.2028 വരെയാണ് താരം കരാര്‍ നീട്ടാന്‍ പോകുന്നത്.ഈ സീസണിന് മുന്‍പേ വില്യം സലിബയും ബുക്കയോ സാക്കയും അവരുടെ നിലവിലെ കരാര്‍ ആഴ്സണലുമായി നീട്ടിയിരുന്നു.2021 ജനുവരിയിൽ ലോണില്‍ ചേര്‍ന്ന താരം പിന്നീട് സ്ഥിരമായ കരാര്‍ ആഴ്സണലില്‍ ഒപ്പ് വെക്കുകയായിരുന്നു.
റയല്‍ മാഡ്രിഡില്‍ തന്റെ കരിയര്‍ വിചാരിച്ച രീതിക്ക് മുന്നേറാതെ വന്നപ്പോള്‍ അദ്ദേഹത്തിന് വലിയൊരു ബ്രേക്ക് നല്‍കിയത് മാനേജര്‍ അര്റ്റേറ്റയായിരുന്നു.കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയതോടെ ഉയർന്ന പ്രതീക്ഷകൾ ഉൾക്കൊള്ളാൻ മൈക്കൽ ആർട്ടെറ്റയുടെ യുവനിര തയ്യാറാണെന്ന് താൻ വിശ്വസിക്കുന്നതായി ഒഡെഗാർഡ് പറഞ്ഞു.നിലവില്‍ അര്റ്റെറ്റയുടെ കീഴില്‍ ഉള്ള യുവ താരങ്ങള്‍ എന്തിനും പോന്നവര്‍ ആണ് എന്നും ഒഡിഗാര്‍ഡ് പറഞ്ഞു.ഗണേര്‍സിന് വേണ്ടി കിരീടം നേടുക എന്നതാണു തങ്ങളുടെ ലക്ഷ്യം എന്നും താരം കൂട്ടിച്ചേര്‍ത്തു.






































