EPL 2022 European Football Foot Ball International Football Top News transfer news

ജർമ്മനി ജൂലിയൻ നാഗെൽസ്മാനെ മാനേജരായി നിയമിച്ചു

September 22, 2023

ജർമ്മനി ജൂലിയൻ നാഗെൽസ്മാനെ മാനേജരായി നിയമിച്ചു

ജർമ്മനി തങ്ങളുടെ പുതിയ മാനേജരായി ജൂലിയൻ നാഗെൽസ്മാനെ നിയമിച്ചു, ജർമ്മൻ ഫുട്ബോൾ ഫെഡറേഷൻ ഒരു മണിക്കൂര്‍ മുന്നേ ആണ് വാര്‍ത്ത വെളിപ്പെടുത്തിയത്.മുൻ ബയേൺ മ്യൂണിക്ക് പരിശീലകൻ ആയ ഹാന്‍സി ഫ്ലിക്കിന് പകരം ആണ് ജൂലിയന്‍ വരുന്നത്.ബയേണ്‍ മ്യൂണിക്കിലും ഹാന്‍സി ഫ്ലിക്കിന് ശേഷം  ആയിരുന്നു നാഗല്‍സ്മാന്‍ ചുമതല ഏറ്റെടുത്തത്.

 

സെപ്തംബർ 9 ന് ജപ്പാനോട് 4-1 ന് തോറ്റതിന് ശേഷം ആണ് ഫ്ലിക്കിനെ ജര്‍മനി പുറത്താക്കിയത്.അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന യൂറോ 2024 മുന്നില്‍ കണ്ടാണ് ഫ്ലിക്കിനെ പുറത്താക്കിയത് എന്നായിരുന്നു ജര്‍മന്‍ ഫൂട്ബോള്‍ നല്കിയ കാരണം.2024 ജൂലൈ 31 വരെയാണ് നാഗൽസ്മാന്റെ കരാര്‍ കാലാവധി.സാന്ദ്രോ വാഗ്നറും ബെഞ്ചമിൻ ഗ്ലൂക്കും ആണ് അസിസ്റ്റന്‍റ് മാനേജര്‍മാര്‍.അമേരിക്ക,മെക്സിക്കോ എന്നീ ടീമുകള്‍ക്കെതിരെ നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ തന്‍റെ ഫൂട്ബോള്‍ ഫിലോസഫിക്ക് അനുസരിച്ച് മികച്ച ഫൂട്ബോള്‍ കളിക്കുന്ന ജര്‍മനിയെ കാണാന്‍ ആകും എന്നു ആരാധകര്‍ക്ക് ജൂലിയന്‍ നാഗല്‍സ്മാന്‍ ഉറപ്പ് നല്കിയിട്ടുണ്ട്.

Leave a comment