Cricket Cricket-International Top News

ആദ്യ ഏകദിനം: ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയച്ചു

September 22, 2023

author:

ആദ്യ ഏകദിനം: ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയച്ചു

 

വെള്ളിയാഴ്ച മൊഹാലിയിൽ നടക്കുന്ന ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ എൽ രാഹുൽ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, ആർ അശ്വിൻ എന്നിവരെയാണ് ഇന്ത്യ തങ്ങളുടെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സ്റ്റീവ് സ്മിത്തും ഓസ്‌ട്രേലിയൻ ഇലവനിൽ തിരിച്ചെത്തി.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരമാണിത്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി

ഓസ്‌ട്രേലിയ (പ്ലേയിംഗ് ഇലവൻ): ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലാബുഷാഗ്നെ, കാമറൂൺ ഗ്രീൻ, ജോഷ് ഇംഗ്ലിസ് , മാർക്കസ് സ്റ്റോയിനിസ്, മാത്യു ഷോർട്ട്, പാറ്റ് കമ്മിൻസ് , സീൻ ആബട്ട്, ആദം സാമ്പ.

Leave a comment