” ബാഴ്സയുടെ വിളി ലഭിച്ചാല്‍ പണത്തിന് പ്രസക്തി ഇല്ല !!!!! “
അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ലോണിൽ ബാഴ്സലോണയിൽ ചേരുന്നതിനായി താൻ സാമ്പത്തികമായി വലിയ നഷ്ട്ടങ്ങള്‍ സഹിച്ചു എന്ന് ജോവോ ഫെലിക്സ്.മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ലിവർപൂളിൽ നിന്നുമുള്ള ഓഫറുകൾ നിരസിച്ചതിന് ശേഷം ആണത്രെ അദ്ദേഹം സ്പെയ്ന്‍ ടീമില്‍ ചേര്‍ന്നത്.ബാഴ്സലോണയാണ് പോര്‍ച്ചുഗീസ് താരത്തിന്റെ ബാല്യകാലം മുതല്ക്കുള്ള സ്വപ്ന ക്ലബ്.
“ഒരു മാറ്റം വളരെ അത്യാവശ്യം ആണ് എന്ന് എനിക്കു തോന്നി.അപ്പോള്‍ സാമ്പത്തിക നഷ്ടം ഞാന്‍ കണക്കില്‍ എടുത്തില്ല.ബാഴ്സലോണയാണ് എന്റെ കരിയര്‍ മാറ്റാന്‍ അനുയോജ്യം ആയ സ്ഥലം എന്ന് എനിക്കു അറിയാം ആയിരുന്നു.എന്നാല്‍ കാര്യങ്ങള്‍ ഇത്രക്ക് എളുപ്പത്തില്‍ പോകും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല.ഇപ്പോള്‍ ലഭിച്ച മികച്ച തുടക്കം മുതല്‍ എടുത്ത് ഇതേ ഫോമില്‍ വീണ്ടും കളിക്കുക എന്നതാണു ഇനിയുള്ള എന്റെ ലക്ഷ്യം.” ബാഴ്സലോണ ഫോർവേഡ് മുണ്ടോ ഡിപോർട്ടീവോയോട് പറഞ്ഞു.






































