ജനുവരിയില്‍ ജാഡന്‍ സാഞ്ചോയോട് “ഗുഡ് ബൈ ” പറയാന്‍ ഒരുങ്ങി യുണൈറ്റഡ്
ജനുവരിയിൽ ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോൾ ജാഡോൺ സാഞ്ചോയെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.മാൻ യുണൈറ്റഡ് ബോസ് എറിക് ടെൻ ഹാഗുമായി പരസ്യമായി ഇടഞ്ഞതിനെ തുടർന്ന് സാഞ്ചോയെ ഫസ്റ്റ്-ടീമില്‍ നിന്നു മാറ്റാന്‍ കൊച്ച് ഉത്തരവ് ഇട്ടിരുന്നു.റൊണാള്‍ഡോയെ പോലെ താരം ഇപ്പോള്‍ ഒറ്റക്ക് പരിശീലിക്കുകയാണ്.
പരസ്യമായി ക്ഷമാപണം ലഭിച്ചാൽ മാത്രമേ ടെൻ ഹാഗ് താരത്തിനെ ടീമിലേക്ക് തിരികെ എടുക്കുന്നത് പരിഗണിക്കുകയുള്ളൂവെന്ന് അടുത്തിടെയുള്ള ഒരു റിപ്പോർട്ട് അവകാശപ്പെട്ടു. എന്നാല്‍ ഇത് ചെയ്യാന്‍ സാഞ്ചോക്ക് തീരെ താല്പര്യം ഇല്ല.അതിനാല്‍ ജനുവരിയില്‍ താരത്തിനെ വില്ക്കാന് തന്നെ റെഡ് ഡെവിള്‍സ് തീരുമാനിച്ചിരിക്കുന്നു.താരത്തിനെ തിരികെ വാങ്ങാന്‍ ബോറൂസിയ ഡോര്‍ട്ടുമുണ്ട് തീരുമാനിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.ഇത് കൂടാതെ വിന്ററില്‍ വിങ്ങറെ ലോണില്‍ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ നീക്കം നടത്തുന്നതായും സ്പാനിഷ് റിപ്പോര്‍ട്ടുകള്‍ ഈ അടുത്ത് പബ്ലിഷ് ചെയ്യപ്പെട്ടിരുന്നു.






































