EPL 2022 European Football Foot Ball International Football Top News transfer news

രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് ലിവര്‍പ്പൂള്‍

September 22, 2023

രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് ലിവര്‍പ്പൂള്‍

എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം യൂറോപ്പ ലീഗ് കളിക്കുന്ന ലിവര്‍പൂളിന് വിജയത്തുടക്കം. ലാസ്‌ക് ലിൻസിനെതിരെ 3-1 നു ആണ് റെഡ്സ് വിജയം നേടിയത്.ഫ്ലോറിയൻ ഫ്ലെക്കറിന്റെ ആദ്യ പകുതിയിലെ ഗോള്‍ ലിവര്‍പൂളിനെ പരുങ്ങലില്‍ ആക്കി എങ്കിലും രണ്ടാം പകുതിയില്‍ വര്‍ധിച്ച വീര്യത്തോടെ പോരാടിയ അവര്‍ കൃത്യമായ ഇടവേളകളില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചു.

Luis Díaz helped Liverpool fight back to claim victory over LASK Link in the Europa League on Thursday.

 

ലൂയിസ് ഡയാസിനെ ഫൌള്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍റ്റി വലയില്‍ ആക്കി ഡാര്‍വിന്‍ നൂനസ് ആണ് തിരിച്ചുവരവിന് തുടക്കം കുറിച്ചത്.63 ആം മിനുട്ടില്‍ ലൂയിസ് ഡയാസ്,88 ആം മിനുട്ടില്‍ സലാഹ് എന്നിവരും ലിവര്‍പൂളിന് വേണ്ടി സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.വിജയത്തോടെ ഗ്രൂപ്പ് ഈ ല്‍ ഒന്നാം സ്ഥാനം ലിവര്‍പ്പൂള്‍ കരസ്ഥമാക്കി.അടുത്ത മല്‍സരത്തില്‍ ലിവര്‍പൂളിന്‍റെ എതിരാളി വെസ്റ്റ് ഹാം ആണ്.സെപ്റ്റംബര്‍ 24 നു ആന്‍ഫീല്‍ഡില്‍ വെച്ചാണ് മല്‍സരം.

Leave a comment