EPL 2022 European Football Foot Ball International Football Top News transfer news

യൂറോപ്പ ലീഗ് ; ലെവര്‍കുസന് ജയം ; വിയാറയലിന് ഞെട്ടിക്കുന്ന തോല്‍വി

September 22, 2023

യൂറോപ്പ ലീഗ് ; ലെവര്‍കുസന് ജയം ; വിയാറയലിന് ഞെട്ടിക്കുന്ന തോല്‍വി

ബുണ്ടസ്ലിഗയിലെ ഫോം യൂറോപ്പ ലീഗിലും നിലനിര്‍ത്തി ബയേര്‍ ലെവര്‍കുസന്‍.ഇന്നലെ നടന്ന മല്‍സരത്തില്‍ സ്വീഡിഷ് ക്ലബ് ആയ ഹാക്കനെ എതിരില്ലാത്ത നാല് ഗോളിന് ആണ് ലെവര്‍കുസന്‍ പരാജയപ്പെടുത്തിയത്.തുടക്കം മുതല്‍ക്ക് തന്നെ അക്രമിച്ച് കളിച്ച ബയേര്‍ പത്താം മിനുട്ടില്‍ തന്നെ ലീഡ് നേടി.ഫ്ലോറിയാന്‍ വിര്‍ട്ട്സ് ആയിരുന്നു ജര്‍മന്‍ ക്ലബിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്.

Resumen y goles del Panathinaikos vs Villarreal, fase de grupos de la  Europa League - AS.com

 

അതിനു ശേഷം അമിൻ അഡ്‌ലി (16′) വിക്ടർ ബോണിഫേസ് (66′) ജോനാസ് ഹോഫ്മാൻ (70′) എന്നിവര്‍ ഇടവേളകളില്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയതോടെ ലെവര്‍കുസന്‍ ലാഘവത്തോടെ മൂന്നു പോയിന്‍റ് നേടി.ഇന്നലെ ഗ്രൂപ്പ് എഫില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ പനാതിനായ്കോസിനെതീരെ  സ്പാനിഷ് ടീം ആണ് വിയാറായല്‍ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടു.ആരും പ്രതീക്ഷിച്ചിരുന്നില്ല ദുര്‍ബലര്‍  പനാതിനായ്കോസ് വിയാറയലിനെ മലര്‍ത്തിയടിക്കും എന്ന്.ഗ്രീക്കു ക്ലബിന് വേണ്ടി 38 ആം മിനുട്ടില്‍ ഫോട്ടിസ് ഇയോനിഡിസ്,78 ആം മിനുട്ടില്‍ ആൻഡ്രാസ് സ്പോരാർ എന്നിവര്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.

Leave a comment