സീരി എ ടീമുകള്‍ ആയ റോമ ,അറ്റ്ലാന്‍റ എന്നിവര്‍ ഇന്ന് യൂറോപ്പയില്‍ കളിക്കും
കഴിഞ്ഞ സീസണിലെ യൂറോപ്പ ഫൈനലിസ്റ്റുകള്‍ ആയ റോമ ഇന്ന് അവരുടെ യൂറോപ്പിയന്‍ കാമ്പെയിന്‍ ആരംഭിക്കും.ഗ്രൂപ്പ് ജി മല്‍സരത്തില്‍ റോമയുടെ എതിരാളി മോള്‍ഡോവിയന്‍ ടീം ആയ ഷെരീഫ് ടിരാസ്പോളിയാണ്.ഇന്ന് രാത്രി പത്തേ കാല്‍ മണിക്ക് ഷെരീഫ് ഹോം സ്റ്റേഡിയമായ ബോള്‍ഷായ അരീനയില്‍ വെച്ചാണ് മല്‍സരം.
സീരി എയില്‍ അത്ര നല്ല തുടക്കം അല്ല ലഭിച്ചതു എങ്കിലും കഴിഞ്ഞ മല്‍സരത്തില്‍ എംപോളിയെ എതിരില്ലാത്ത ഏഴു ഗോളിന് ആണ് റോമ പരാജയപ്പെടുത്തിയത്.സീരി എ യിലെ മറ്റൊരു ടീം ആയ അറ്റ്ലാന്റ ഇന്ന് യൂറോപ്പ ലീഗില്‍ പോളിഷ് ക്ലബ് ആയ റാക്കോവ് സിസ്റ്റോചോവക്കെതിരെ കളിക്കും.അറ്റ്ലാന്‍റയുടെ ഹോമായ ഗെവിസ് സ്റ്റേഡിയത്തില്‍ പന്ത്രണ്ടര മണിക്ക് ആണ് കിക്കോഫ്.സീരി എയില്‍ അറ്റ്ലാന്‍റയുടെ ഇതുവരെയുള്ള പ്രകടനം അത്ര മികച്ചത് അല്ല.നാല് മല്‍സരങ്ങളില്‍ നിന്നു വെറും രണ്ടു ജയം നേടി അവര്‍ ലീഗ് പട്ടികയില്‍ ഇപ്പോള്‍ പത്താം സ്ഥാനത്താണ്.






































