EPL 2022 European Football Foot Ball International Football Top News transfer news

യൂറോപ്പ ലീഗ് ; ബുണ്ടസ്ലിഗയിലെ വിജയകുതിപ്പ് തുടരാന്‍ ബയേര്‍,വിയാറയലിന്‍റെ എതിരാളി പനത്തിനായിക്കോസ്

September 21, 2023

യൂറോപ്പ ലീഗ് ; ബുണ്ടസ്ലിഗയിലെ വിജയകുതിപ്പ് തുടരാന്‍ ബയേര്‍,വിയാറയലിന്‍റെ എതിരാളി പനത്തിനായിക്കോസ്

യൂറോപ്പ ഗ്രൂപ് എഫില്‍ ഇന്ന് സ്പാനിഷ് ടീം ആയ വിയാറായല്‍ ഗ്രീക്ക് ടീം ആയ പനത്തിനായിക്കോസിനെ നേരിടാന്‍ പോകുന്നു.ഇന്ത്യന്‍ സമയം ഇന്ന് രാത്രി പത്തേ കാലിന് ഗ്രീസിലെ ഏഥൻസ് ഒളിമ്പിക് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.ഗ്രൂപ്പ് എഫില്‍ ഇവരെ കൂടാതെ റെന്നസും , മാക്കബി ഹായിഫയും ഉണ്ട്.

Villarreal's Ben Brereton Diaz celebrates scoring their first goal with teammates on August 5, 2023

ഗ്രൂപ്പ് എച്ചില്‍ മറ്റൊരു മല്‍സരത്തില്‍ ജര്‍മന്‍ ക്ലബ് ആയ ബേയര്‍ ലേവര്‍കുസന്‍ സ്വീഡിഷ് ക്ലബ് ആയ ഹാക്കനെ നേരിടും.മല്‍സരത്തിന് ആതിധേയത്വം വഹിക്കുന്നതു ജര്‍മന്‍ ക്ലബ് ആണ്.ഇന്ന് രാത്രി പത്തേ കാലിന് ആണ് മല്‍സരം.പരാജയത്തിന്‍റെ പടുകുഴിയില്‍ നിന്നും ഉയര്‍ത്ത് എഴുന്നേറ്റ ബയേര്‍ കഴിഞ്ഞ സീസണില്‍ മികച്ച തിരിച്ചുവരവ് ആണ് നടത്തിയത്.ഈ സീസണില്‍ നാല് മല്‍സരങ്ങളില്‍ നിന്നു പത്തു പോയിന്റുമായി ലീഗ് ടോപ്പര്‍മാര്‍ ആണ് ലെവര്‍കുസന്‍ ഇപ്പോള്‍.ഇവരുടെ  ഈ വിജയകുതിപ്പിന് പിന്നില്‍ മുന്‍ റയല്‍-ലിവര്‍പ്പൂള്‍ ഇതിഹാസം ആയ ക്ശാബി അലോണ്‍സോ ആണ്.അദ്ദേഹം മാനേജര്‍ ആയി വന്നതിനു ശേഷം ആണ് ബയേറില്‍ ഏവരെയും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്.

Leave a comment