EPL 2022 European Football Foot Ball International Football Top News transfer news

വിജയത്തോടെ യൂറോപ്പ കാമ്പെയിന്‍ ആരംഭിക്കാന്‍ ലിവര്‍പ്പൂള്‍

September 21, 2023

വിജയത്തോടെ യൂറോപ്പ കാമ്പെയിന്‍ ആരംഭിക്കാന്‍ ലിവര്‍പ്പൂള്‍

യൂറോപ്പ ലീഗ് ഇന്ന് ആരംഭിക്കും.ആദ്യത്തെ മല്‍സരത്തില്‍ പ്രീമിയര്‍ ലീഗ് ടീം ആയ ലിവര്‍പൂള്‍ ഓസ്ട്രിയൻ ടീം ആയ  ലാസ്‌ക് ലിൻസിനെ നേരിടാൻ ഒരുങ്ങുന്നു.ലാസ്‌ക് ലിൻസിക്ക് ഹോം ആയ റൈഫേസന്‍ അരീനയില്‍ ആണ് കിക്കോഫ്.കഴിഞ്ഞ സീസണില്‍ വളരെ അധികം കഷ്ട്ടപ്പെട്ടിട്ടാണ് ലിവര്‍പ്പൂള്‍ പ്രീമിയര്‍ ലീഡ് റേസ് അഞ്ചാം സ്ഥാനത്ത് ഫീനിഷ് ചെയ്തത്.

Liverpool's Trent Alexander-Arnold receives medical attention on September 2, 2023

 

എന്നാല്‍ ഈ സീസണില്‍ ലിവര്‍പ്പൂള്‍ വളരെ മികച്ച ഫോമില്‍ ആണ്.സമനിലയോടെ ആണ് ആരംഭിച്ചത് എങ്കിലും ലീഗില്‍ തുടര്‍ച്ചയായ നാല് വിജയം നേടിയ റെഡ്സ് ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.എന്നാല്‍ ക്ലോപ്പിന് തലവേദനയായി തുടരുന്നത് താരങ്ങളുടെ പരിക്ക് ആണ്.ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്,തിയഗോ എന്നിവര്‍ ഇപ്പൊഴും വിശ്രമത്തില്‍ ആണ്.എന്നാല്‍ വാന്‍ ഡൈക്കിന്‍റെ തിരിച്ചുവരവ് ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തേ കാല്‍ മണിക്ക് ആണ് മല്‍സരം.

Leave a comment