EPL 2022 European Football Foot Ball International Football Top News transfer news

ചാമ്പ്യന്‍സ് ലീഗ് കാമ്പെയിനില്‍ നാപോളിക്ക് വിജയ തുടക്കം

September 21, 2023

ചാമ്പ്യന്‍സ് ലീഗ് കാമ്പെയിനില്‍ നാപോളിക്ക് വിജയ തുടക്കം

ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സി മല്‍സരത്തില്‍ നാപൊളി ബ്രാഗയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.88 ആം മിനുട്ടില്‍  ബ്രാഗ ഡിഫൻഡർ സിക്കൗ നിയാക്കേറ്റിന്റെ സെൽഫ് ഗോളാണ് ഇറ്റാലിയൻ ചാമ്പ്യൻമാര്‍ക്ക് തുണയായത്.തുടക്കം മുതല്‍ക്ക് തന്നെ അനേകം അവസരങ്ങള്‍ നഷ്ട്ടം ആയി എങ്കിലും ആദ്യ പകുതിയുടെ ഇടവേളയിൽ നായകൻ ജിയോവാനി ഡി ലോറെൻസോയിലൂടെ നാപോളി ലീഡ് നേടി.

Fue empate en el Sánchez-Pizjuán! Sevilla no pudo de local y empató 1-1  ante Lens por la UEFA Champions League | Deportes | La República

 

84-ാം മിനിറ്റിൽ പകരക്കാരനായ റോഡ്രിഗോ സലാസർ നൽകിയ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ ബ്രൂമ ബ്രാഗയ്ക്ക് സമനില നേടി കൊടുത്തു എങ്കിലും മോശം പ്രതിരോധം പോര്‍ച്ചുഗീസ് ക്ലബിന് തിരിച്ചടിയായി.ഗ്രൂപ്പ് ബി യില്‍ ഇന്നലെ നടന്ന വേറൊരു മല്‍സരത്തില്‍ സേവിയ്യ -ലെന്‍സ് സമനിലയില്‍ പിരിഞ്ഞു.സേവിയ്യക്ക് വേണ്ടി ലൂക്കാസ് ഓക്കാമ്പോസ് ഗോള്‍ നേടിയപ്പോള്‍ മറുപടിക്ക് ഏഞ്ചലോ ഫുല്‍ജിനി ഫ്രഞ്ച് ക്ലബിന്‍റെ രക്ഷക്ക് എത്തി.

Leave a comment