എസിഎല് പരിക്ക് ; ഇവാൻ പെരിസിച്ചിന് ശസ്ത്രക്രിയ
ഇവാൻ പെരിസിച്ചിന് ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റിന് പരിക്കേറ്റതായും ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും ടോട്ടൻഹാം ഹോട്സ്പർ അറിയിച്ചു.ക്രൊയേഷ്യൻ ഇന്റർനാഷണൽ ഈ സീസണിൽ ടോട്ടന്‍ഹാമിന് വേണ്ടി ആറ് മത്സര ഗെയിമുകളിലും കളിച്ചിട്ടുണ്ട്.ആംഗെ പോസ്റ്റെകോഗ്ലോ ചുമതലയേറ്റതിനുശേഷം താരം സ്പര്‍സ് ടീമില്‍ പ്രധാനപ്പെട്ട അങ്കം ആയി മാറിയിരുന്നു.
ട്രെയിനിങ്ങിനിടെ ആണ് താരത്തിനു പരിക്ക് ഏറ്റത് ക്ലബ് തിരിച്ചറിഞ്ഞത്.താരം എപ്പോള്‍ തിരിച്ചുവരും എന്നു ലിലിവൈറ്റ്സ് വെളിപ്പെടുത്തിയിട്ടില്ല.പക്ഷേ പെരിസിച്ചിന്റെ പരിക്കിന്റെ സ്വഭാവം കണക്കിലെടുത്ത് സീസണിന്റെ ബാക്കി കളിയ്ക്കാന്‍ കഴിയും എന്നു തോന്നുന്നില്ല.താരത്തിന്റെ അഭാവം ടോട്ടന്‍ഹാമിന് വളരെ വലിയ തിരിച്ചടി തന്നെ ആയിരിക്കും.ഗോള്‍ ഭീഷണി താരത്തില്‍ നിന്നു ഉണ്ടാകില്ല എങ്കിലും അസിസ്റ്റുകളുടെ എണ്ണത്തില്‍ താരം സഹ താരങ്ങളെ വെച്ച് നോക്കുമ്പോള്‍ വളരെ മുന്നില്‍ ആണ്.2024 ല്‍ ക്ലബുമായി താരത്തിന്റെ കരാര്‍ അവസാനിക്കും.






































