മാറ്റത്തിന് ഫെഡറേഷൻ തയ്യാര്‍ ; സ്പെയിൻ കളിക്കാർ ബഹിഷ്കരണം അവസാനിപ്പിച്ചു
രാജ്യത്തിന്റെ ഫുട്ബോൾ ഫെഡറേഷൻ (RFEF) അതിന്റെ ഘടനയിൽ മാറ്റം വരുതാം എന്നു സമ്മതിച്ചതോടെ സ്പെയിനിലെ ബഹുഭൂരിപക്ഷം വനിതാ ടീമും ദേശീയ ടീമിനെ ബഹിഷ്കരിക്കുന്നത് അവസാനിപ്പിക്കാൻ സമ്മതിച്ചതായി റിപ്പോര്‍ട്ട്.കളിക്കാർ, നാഷണല്‍ ബോര്‍ഡ് ഉദ്യോഗസ്ഥർ, നാഷണൽ സ്പോർട്സ് കൗൺസിൽ , വനിതാ താരങ്ങൾ എന്നിവർ ഉൾപ്പെട്ട ഒലീവയിലെ ഒരു ഹോട്ടലിൽ ഏഴ് മണിക്കൂറിലധികം മീറ്റിംഗുകൾക്ക് ശേഷം ആണ് ഒരു ഒത്തുതീര്‍പ്പില്‍ എത്തിയത്.
മാപി ലിയോണ്‍ പാട്രി ഗുയിജാരോ എന്നിവരെ കൂടാതെ മറ്റ് 21 കളിക്കാർ സ്പാനിഷ് ടീമില്‍ കളിക്കും എന്നു അറിയിച്ചു.വെള്ളിയാഴ്ച സ്വീഡനെതിരെ യുവേഫ നേഷൻസ് ലീഗ് പോരാട്ടത്തിൽ അവര്‍ പങ്കെടുക്കും.മാപി ലിയോണ്‍ പാട്രി ഗുയിജാരോ എന്നിവര്‍ക്ക് ഇപ്പോള്‍ വരുത്തിയ മാറ്റങ്ങള്‍ പോര എന്നും ഇനിയും കൂടുതല്‍ കാര്യങ്ങളില്‍ ബോര്‍ഡ് തീരുമാനം എടുക്കേണ്ടത് ഉണ്ട് എന്നും അവര്‍ പറഞ്ഞു.താരങ്ങളോടുള്ള പെരുമാറ്റത്തെ തുടർന്ന് മാർച്ചിൽ ദേശീയ ടീമിൽ കളിക്കാൻ ആദ്യം വിസമ്മതിച്ചതിന് പിന്നാലെ ലിയോണും ഗുയിജാരോയും വനിതാ ലോകകപ്പ് ബഹിഷ്കരിച്ചിരുന്നു.






































