EPL 2022 European Football Foot Ball International Football Top News transfer news

റയൽ മാഡ്രിഡ് പ്രസിഡന്റ് ആവാന്‍ ആഗ്രഹം അറിയിച്ച് ടെന്നീസ് ഇതിഹാസം നദാൽ

September 20, 2023

റയൽ മാഡ്രിഡ് പ്രസിഡന്റ് ആവാന്‍ ആഗ്രഹം അറിയിച്ച് ടെന്നീസ് ഇതിഹാസം നദാൽ

ഫ്ലോറന്റിനോ പെരസിന്റെ പിൻഗാമിയായി ഒരു ദിവസം റയൽ മാഡ്രിഡ് പ്രസിഡന്റാകാൻ ആഗ്രഹിക്കുന്നുവെന്ന് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ വെളിപ്പെടുത്തി.എന്നാല്‍ അതിനു പോന്ന ക്രെഡിറ്റ്സ് തനിക്ക് ഉണ്ട് എന്നു തോന്നുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.22 തവണ ഗ്രാൻഡ് സ്ലാം ജേതാവും ,റയല്‍ മാഡ്രിഡ് ആരാധകനും ഓണററി ക്ലബ് അംഗവുമായ ടെന്നിസ് ഇതിഹാസം 2024 ല്‍ വിരമിക്കും എന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

 

76 കാരനായ പെരസ് 2009 മുതൽ മാഡ്രിഡ് പ്രസിഡന്റാണ്, മുമ്പ് 2000 മുതൽ 2006 വരെ അദ്ദേഹം  ആ സ്ഥാനം വഹിച്ചിട്ടുണ്ട്.20 വർഷമായി ക്ലബിന്‍റെ അംഗമായിരിക്കുക, ക്ലബ്ബിന്റെ വാർഷിക ബജറ്റിന്റെ 15% വ്യക്തിപരമായി ഉറപ്പുനൽകാന്‍ കഴിയണം,സ്പാനിഷ് ദേശീയത കൈവശം വയ്ക്കുക എന്നിവ ഉൾപ്പെടെയുള്ള കർശനമായ മാനദണ്ഡങ്ങൾ മാഡ്രിഡിന്റെ പ്രസിഡന്‍റ് ആവാന്‍ വേണം.2011 മുതൽ ആണ്  നദാൽ ഓണററി അംഗമായി തുടങ്ങിയത്.

Leave a comment