EPL 2022 European Football Foot Ball International Football Top News transfer news

സാവി: ടോറസ് ഇപ്പോൾ ടീമംഗങ്ങൾക്ക് മാതൃകയാണ്

September 19, 2023

സാവി: ടോറസ് ഇപ്പോൾ ടീമംഗങ്ങൾക്ക് മാതൃകയാണ്

ഫെറാൻ ടോറസിന്റെ നിലവിലെ ഫോമിനെ പുകഴ്ത്തി ബാഴ്‌സലോണ പരിശീലകൻ സാവി.കഴിഞ്ഞ സീസണിലെ വളരെ മോശം പ്രകടനത്തിന് ശേഷം തന്റെ കരിയറിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുകയാണ് ടോറസ് ഇപ്പോൾ.നാളെ റോയൽ ആന്റ്‌വെർപ്പിനെതിരായ ചാമ്പ്യൻസ് ലീഗ് ഓപ്പണറിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ സ്പാനിഷ് താരം ബാഴ്സയിലെ എല്ലാ താരങ്ങള്‍ക്കും മാതൃകയാണ് എന്നു മാനേജര്‍ സാവി പറഞ്ഞു.

 

“കഴിഞ്ഞ സീസണ്‍ അവസാനത്തില്‍ അദ്ദേഹം എന്നെ കണ്ടു സംസാരിച്ചിരുന്നു.വളരെ മികച്ച പ്രീ സീസണ്‍ കാമ്പെയിന്‍ ആണ് താരം ലക്ഷ്യം ഇടുന്നത് എന്നു പറഞ്ഞു.അപ്പോള്‍ അത് കേട്ടു പലരും നെറ്റി ചുളിച്ചിരുന്നു എങ്കിലും ഇപ്പോള്‍ അദ്ദേഹത്തില്‍ വന്ന മാറ്റം കണ്ടു ഞെട്ടുകയാണ് എല്ലാവരും.താരത്തിനു വേണ്ട എല്ലാ പിന്തുണയും ഞങ്ങള്‍ നല്കിയിട്ടുണ്ട്.” സാവി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മല്‍സരത്തില്‍ മെസ്സി പോയതിന് ശേഷം ബാഴ്സക്ക് വേണ്ടി താരം ആദ്യ ഫ്രീ കിക്ക് ഗോള്‍ നേടിയിരുന്നു.

Leave a comment