Foot Ball Top News

ആർസെനലിനെ വീഴ്ത്തി ബാർസലോണ

August 5, 2019

author:

ആർസെനലിനെ വീഴ്ത്തി ബാർസലോണ

അവസാന പ്രീ സീസൺ മത്സരത്തിൽ ആർസെനലിനു തോൽവി. തൊണ്ണൂറാം മിനുട്ടിൽ ബാഴ്സലോണ താരം ലൂയിസ് സുവാരസ് നേടിയ ഗോളിൽ പിന്നിൽ നിന്നും തിരിച്ചടിച്ചു ആര്സെനലിനെതിരെ ബാഴ്സക്ക് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്പാനിഷ് ടീമിന്റെ വിജയം. ആദ്യ പകുതിയിൽ അബാമേയങ്ങ് നേടിയ ഗോളിൽ ആർസെനാൽ ഒരു ഗോളിനു മുന്നിട്ടു നിന്നു. ഇടവേളയ്ക്കു ശേഷം 70ആം മിനുട്ടിൽ ആർസെനാൽ പ്രതിരോധ താരം അയിൻസ്‌ലി മെയിട്ലൻഡ് നയിൽസിന്റെ ഹൊറിബിൾ ബാക്ക്പാസ് ഗോളി ലെനോയെ സ്‌തബ്ധനാക്കി വലയിലേക്ക് പതിച്ചതോടെ ബാർസ കളിയിലേക്ക് തിരിച്ചു വന്നു. ഒടുവിൽ നിശ്ചിത സമയത്തിന്റെ അവസാനമിനുട്ടിൽ മനോഹരമായൊരു ഫിനിഷിലൂടെ സുവാരസ് വിജയമുറപ്പിച്ചു. ജയത്തോടെ ജോൺ ഗാമ്പർ ട്രോഫിയും ബാർസ സ്വന്തമാക്കി.

Leave a comment