ബാഴ്സയില്‍ നിന്ന് അബ്ഡെ എസ്സൽസൗലിയെ വേര്‍പ്പെടുത്താന്‍ ബയർ ലെവർകുസന്
സ്പാനിഷ് ഔട്ട്ലെറ്റ് ആയ സ്പോർട്ടിന്റെ റിപ്പോർട്ട് അനുസരിച്ച്, ബയർ ലെവർകുസന് ബാഴ്സലോണ യുവ വിങ്ങര്‍ ആയ അബ്ഡെയെ സൈന്‍ ചെയ്യാന്‍ അതിയായ താല്പര്യം ഉണ്ട്.യുവ വിംഗറിന്റെ സേവനം സുരക്ഷിതമാക്കാൻ 20 മില്യൺ യൂറോ ചെലവഴിക്കാൻ അവർ തയ്യാറാണ്.ഇത് കൂടാതെ താരത്തിനെ സൈന്‍ ചെയ്യാനുള്ള ലക്ഷ്യം വെച്ച് ഇറങ്ങിയിരിക്കുകയാണ് മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ് – ആസ്റ്റൺ വില്ല.
2021 ഓഗസ്റ്റിൽ ഹെർക്കുലീസിൽ നിന്ന് ബാഴ്സലോണയിൽ ചേർന്നതിന് ശേഷം എസ് അബ്ഡെ എന്നറിയപ്പെടുന്ന അബ്ഡെ എസ്സൽസൗലി കാര്യമായ പുരോഗതി കൈവരിച്ചു.കഴിഞ്ഞ സീസണില്‍ ഒസാസുനക്ക് ലോണില്‍ പോയ താരം വളരെ മികച്ച രീതിയില്‍ ആണ് ഫോം കൈവരിച്ചത്.ഇത് കണ്ട മാനേജര്‍ സാവി ഈ സീസണില്‍ താരത്തിനു ക്ലബില്‍ തിളങ്ങാനുള്ള അവസരം നല്കാന് തീരുമാനിച്ചു.എന്നാല്‍ ഇപ്പോള്‍ ഇതുപോലെ ഒരോഫര്‍ വന്ന സ്ഥിതിക്ക് താരത്തിനെ വില്ക്കാന് ഒരു പക്ഷെ ബാഴ്സ ശ്രമിക്കും.അതിനു പ്രധാന കാരണം സാമ്പത്തിക ഞെരുക്കം തന്നെ.ആ വിങ്ങില്‍ കളിക്കാന്‍ പോന്ന രണ്ടു പേര് ടീമില്‍ ഉള്ളത് ഒരു പക്ഷെ ക്ലബിന്റെ മനസ്സ് മാറ്റാന്‍ ഇടയുണ്ട്.