തിയറി ഹെൻറി അണ്ടർ 21 ഫ്രാന്‍സ് ടീമിന്റെ മാനേജര്‍
മുൻ ഫ്രാൻസ് സ്ട്രൈക്കർ തിയറി ഹെൻറിയെ 2025 വരെ രാജ്യത്തെ അണ്ടർ 21 ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചതായി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ തിങ്കളാഴ്ച അറിയിച്ചു.ഈ വർഷത്തെ യൂറോപ്യൻ അണ്ടർ 21-ൽ ഫ്രാൻസ് നേരത്തെ പുറത്തായതിന് ശേഷം മാനേജര്‍ സ്ഥാനത് നിന്ന് സിൽവെയ്ൻ റിപോളിനെ പുറത്താക്കിയിരുന്നു.
(ഫ്രാന്‍സ് അസിസ്റ്റന്റ് മാനേജര്‍ ജെറാൾഡ് ബാറ്റിക്കിൾ)
മുൻ ആംഗേഴ്സ് മാനേജർ ജെറാൾഡ് ബാറ്റിക്കിൾ ഹെൻറിയുടെ സ്റ്റാഫിൽ അസിസ്റ്റന്റ് കോച്ചായി ചേരും.ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ടോപ് സ്കോററായ ഹെൻറി കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം ബെൽജിയം അസിസ്റ്റന്റ് കോച്ച് ആയി സേവനം അനുഷ്ട്ടിച്ചിരുന്നു.മുൻ ബാഴ്സലോണ കളിക്കാരൻ കൂടിയായ താരം മുമ്പ് ആഴ്സണലിന്റെ യൂത്ത് ടീമുകളെയും ലീഗ് 1 ലെ മൊണാക്കോയെയും മേജർ ലീഗ് സോക്കറിൽ മോൺട്രിയലിനെയും പരിശീലിപ്പിച്ചിരുന്നു.






































