മുൻ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ് ലഖ്നൗ സൂപ്പർ ജയന്റ്സിൽ സ്ട്രാറ്റജിക് കൺസൾട്ടന്റായി ചേർന്നു
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ എംഎസ്കെ പ്രസാദിനെ ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി ലഖ്നൗ സൂപ്പർ ജയന്റ്സ് സ്ട്രാറ്റജിക് കൺസൾട്ടന്റായി വ്യാഴാഴ്ച നിയമിച്ചു.2016 സെപ്തംബർ മുതൽ 2020 മാർച്ച് വരെ ബിസിസിഐയുടെ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാന് ആയി പ്രവര്‍ത്തിച്ച സമയത്ത് എല്ലാ ഫോർമാറ്റുകളിലും ഇന്ത്യൻ ദേശീയ ടീമിന് കരുത്തുറ്റ യുവ താരങ്ങളെ കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
മുൻ വിക്കറ്റ് കീപ്പർ-ബാറ്റർ ആന്ധ്രാ ക്രിക്കറ്റ് അസോസിയേഷനിൽ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്, മേഖലയിലെ 13 ജില്ലകളിലും പരിശീലന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.”നിരവധി അനുഭവസമ്പത്തും ക്രിക്കറ്റ് പ്രവർത്തനങ്ങളിലെ മികച്ച ട്രാക്ക് റെക്കോർഡും ഉള്ള ഒരു പ്രൊഫഷനല്‍ , ടീമിലേക്ക് വരുന്നു എന്ന് അറിയിക്കുന്നതിലുള്ള സന്തോഷത്തില്‍ ആണ് ഞങ്ങള്‍.കളിയോടുള്ള ഇഷ്ട്ടവും അടങ്ങാത്ത അഭിനിവേശവും ഉള്ള അദ്ദേഹം ഞങ്ങളുടെ പ്രകടനത്തെ മുകളിലേക്ക് ഉയര്‍ത്തും എന്നത് തീര്‍ച്ചയാണ്.”ലഖ്നൗ ടീം പുറത്ത് ഇറക്കിയ സ്റ്റേറ്റ്മെന്റ് ആണിത്.






































