വിംബിൾഡൺ ഫൈനൽ തോൽവി പൂര്‍ണമായി മറന്നു ; ശ്രദ്ധ മുഴുവനും യുഎസ് ഓപ്പണില്‍ എന്ന് നോവാക് ജോക്കോവിക്
വിംബിൾഡൺ ഫൈനലിൽ കാർലോസ് അൽകാരസിനോട് തോറ്റ് ഒരു മാസമാവാന്‍ ഇരിക്കെ നൊവാക് ജോക്കോവിച്ച് താന്‍ ഒരു ദിവസത്തിനുള്ളില്‍ തന്നെ ആ സംഭവം മറന്നു എന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.ഇപ്പോള്‍ തന്റെ ശ്രദ്ധ യുഎസ് ഓപ്പണിന് തയ്യാറെടുക്കുക എന്നതാണ് എന്നും താരം വെളിപ്പെടുത്തി.തന്റെ പതിവ് സിംഗിൾസിന് പുറമേ,നിക്കോള കാസിച്ചിനൊപ്പം സിൻസിനാറ്റിയിലെ ഡബിൾസിലും ജോക്കോവിച്ച് കളിക്കുന്നുണ്ട്.
“ഞാൻ തോറ്റ ആദ്യത്തെ മത്സരം അല്ല അത്.അവസാനത്തെ ആവാനും പോകുന്നില്ല.ആ മത്സരത്തിനുശേഷം എനിക്ക് നല്ല വിശ്രമം ആവശ്യമായിരുന്നു, എന്റെ കുടുംബത്തോടൊപ്പം കുറച്ച് സമയവും ചിലവഴിച്ചു.ഫൈനല്‍ മത്സരത്തില്‍ ലഭിച്ച അവസരങ്ങള്‍ എല്ലാം ഉപയോഗിക്കാന്‍ കഴിയാത്തതിന്റെ ഖേദം ഇപ്പോഴും ഉണ്ട്.എന്നാല്‍ അത് ഒരു കടുത്ത മത്സരം ആയിരുന്നു.വിജയത്തിന് അര്‍ഹന്‍ അദ്ദേഹം തന്നെ ആണ്.എന്തെന്നാല്‍ പ്രധാനപ്പെട്ട നിമിഷങ്ങളിൽ നന്നായി കളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.അത് മത്സരവിധിയെ കാർലോസിന് അനുകൂലമായി തിരിച്ചു.” നോവാക് ജോക്കോവിക് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.