Cricket Cricket-International Top News

അഞ്ചാം ടി20യിൽ ഇന്ത്യക്ക് തോൽവി : പരമ്പര സ്വന്തമാക്കി വിൻഡീസ്

August 14, 2023

author:

അഞ്ചാം ടി20യിൽ ഇന്ത്യക്ക് തോൽവി : പരമ്പര സ്വന്തമാക്കി വിൻഡീസ്

 

ഞായറാഴ്ച നടന്ന നിർണ്ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടി20 ഇന്റർനാഷണലിൽ വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തി പരമ്പര 3-2 ന് സ്വന്തമാക്കി.

സൂര്യകുമാർ യാദവ് 45 പന്തിൽ 61 റൺസ് നേടിയപ്പോൾ വെസ്റ്റ് ഇൻഡീസിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒമ്പതിന് 165 എന്ന നിലയിൽ എത്തിച്ചു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചതിന് ശേഷം തിലക് വർമ്മ 18 പന്തിൽ 27 റൺസെടുത്തു. ഓപ്പണർമാർക്ക് ഇത്തവണ കാര്യമായി ഒന്നും ചെയ്യൻ കഴിഞ്ഞില്ല. അഹ് ഇന്ത്യക്ക് തിരിച്ചടിയായി, വെസ്റ്റ് ഇൻഡീസിന് വേണ്ടി റൊമാരിയോ ഷെപ്പേർഡ് നാൾ വിക്കറ്റ് നേടി ബൗളർമാരിൽ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് മികച്ച പ്രകടനം ആണ് നടത്തിയത്. ക്യാപ്റ്റൻ ബ്രാൻഡൻ കിങ്ങും നിക്കോളാസ് പൂരനും ചേർന്ന് രണ്ടാം വിക്കറ്റിൽ 107 റൺസ് അടിച്ചുകൂട്ടി. ഇത് ഇന്ത്യക്ക് തിരിച്ചടിയായി.

ക്യാപ്റ്റൻ ബ്രാൻഡൻ കിംഗിന്റെ പുറത്താകാതെ 85 റൺസിന്റെയും നിക്കോളാസ് പൂരന്റെ 47 റൺസിന്റെയും മികവിൽ 18 ഓവറിൽ സുഖമായി തകർപ്പൻ പ്രകടനം നടത്തി അവർ വിജയം സ്വന്തമാക്കി..

Leave a comment