Foot Ball International Football ISL Top News transfer news

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി മുഹമ്മദ് അലി ബെമാമ്മറിന്‍റെ സൈനിംഗ് പ്രഖ്യാപിച്ചു

August 10, 2023

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി മുഹമ്മദ് അലി ബെമാമ്മറിന്‍റെ സൈനിംഗ് പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി 2023-24 സീസണിലേക്ക് ഡിഫൻസീവ് മിഡ്‌ഫീൽഡർ മുഹമ്മദ് അലി ബെമാമ്മറിനെ സൈൻ ചെയ്തതായി  പ്രഖ്യാപിച്ചു.33 കാരനായ മൊറോക്കൻ ഹെഡ് കോച്ച് ജുവാൻ പെഡ്രോ ബെനാലിയാണ് താരത്തിനെ സൈന്‍ ചെയ്യാന്‍ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.മൊറോക്കോയിലെ മഗ്രെബ് ഡി ഫെസ് എന്ന ക്ലബില്‍ നിന്നാണ് താരം തന്‍റെ ഫുട്ബോള്‍ ജീവിതം ആരംഭിക്കുന്നത്.

NorthEast United coach: NorthEast United APPOINT Juan Pedro Benali as Head  coach ahead of New Football

ഡിഫൻസീവ് മിഡ്ഫീൽഡർ രാജാ കാസബ്ലാങ്ക, ദിഫാ ഹസാനി എൽ ജാദിഡി, എഫ്എആർ ഡി റബാത്ത്, ഇത്തിഹാദ് ടാംഗർ എന്നിങ്ങനെ പല ഫോറിന്‍ ക്ലാബുകള്‍ക്കുമായും കളിച്ചിട്ടുണ്ട്.”അലി വളരെ നല്ല കളിക്കാരനാണ്. അദ്ദേഹം അക്കാദമിയിൽ ആയിരുന്ന കാലം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. മൊറോക്കൻ ദേശീയ ടീമിനായി അദ്ദേഹം ചില സുപ്രധാന നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.കളിക്കളത്തിലും പുറത്തും വളരെ നല്ല ലീഡര്‍. അദ്ദേഹത്തിന്റെ സാന്നിധ്യവും അനുഭവപരിചയവും നേതൃത്വഗുണങ്ങളും ഈ സീസണിൽ ടീമിന് വലിയ മുന്നേറ്റം നൽകും.” നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഹെഡ് കോച്ച് ബെനാലി പറഞ്ഞു

Leave a comment