ഹസ്രത്തുള്ള യുടെ മികവിൽ ഡർബൻ ഖലന്ദർസ് ചരിത്രപരമായ ആദ്യ സിം ആഫ്രോ ടി10 കിരീട൦ സ്വന്തമാക്കി
ഹരാരെ സ്പോർട്സ് ക്ലബിലെ തിങ്ങിനിറഞ്ഞ ആളുകൾക്ക് മുന്നിൽ, ഫൈനലിൽ ജോബർഗ് ബഫല്ലോസിനെ പരാജയപ്പെടുത്തി ഡർബൻ ഖലന്ദർ, സിം ആഫ്രോ ടി10 ന്റെ ഉദ്ഘാടന പതിപ്പിൽ കിരീടം ചൂടി. അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് താരം ഹസ്രത്തുള്ള സസായിയുടെ പവർ ഹിറ്റിംഗിൽ ആണ് അവർ വിജയം നേടിയത്.
സിംബാബ്വെ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു രാത്രിയിൽ, ഹസ്രത്തുള്ള 22 പന്തിൽ നിന്ന് പുറത്താകാതെ 43 റൺസ് നേടി, കിരീടം നേടാൻ സഹായിച്ചു. 8 വിക്കറ്റും 4 പന്തും ബാക്കി നിൽക്കെയാണ് ഡർബൻ വിജയം.
ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ജോബർഗ് ബഫല്ലോസ് നാൾ വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് നേടി. ടോം ബാന്റൺ 36, മുഹമ്മദ് ഹഫീസ് 32 എന്നിവർ മികച്ച പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിൽ 9.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അവർ സിം ആഫ്രോ ടി10 ന്റെ ഉദ്ഘാടന പതിപ്പിൽ കിരീടം സ്വാന്തമാക്കി . ഡർബൻ ഖലന്ദർ ടീമിനായി അസ്രത്തുള്ള സസായ് പുറത്താകാതെ 43 റൺസ് നേടിയപ്പോൾ ടിം സെയ്ഫെർട്ട് 30 റൺസ് നേടി.






































