സൗദി ക്ലബ് അൽ അഹ്‌ലിയിലേക്ക് ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കി റിയാദ് മഹ്രെസ്
മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് അൽ അഹ്‌ലിയിലേക്കുള്ള നീക്കം റിയാദ് മഹ്രെസ് പൂർത്തിയാക്കിയിരിക്കുന്നു.സൗദി അറേബ്യയിൽ കളിക്കാൻ താൽപ്പര്യമുള്ള മഹ്‌റസിനായി അൽ അഹ്‌ലി സിറ്റിക്ക് നല്‍കിയത് 38.7 മില്യൺ ഡോളർ ആണ് എന്ന് പ്രമുഖ ട്രാന്‍സ്ഫര്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വെളിപ്പെടുത്തി.
കഴിഞ്ഞ സീസണിലെ ചരിത്രപരമായ ട്രെബിൾ ഉൾപ്പെടെ നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ മഹ്രെസ് സിറ്റിക്കൊപ്പം നേടി. 2018 ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ചേർന്നതിന് ശേഷം അദ്ദേഹം ബ്ലൂസിനു വേണ്ടി 236 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.”മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കാന്‍ കഴിഞ്ഞു എന്നത് എന്‍റെ കരിയറിലെ ഏറ്റവും വലിയ ബഹുമതിയാണ്.ലോകോത്തര നിലവാരം ഉള്ള കളിക്കാർ, മികച്ച ആരാധകര്‍ , ലോകത്തിലെ ഏറ്റവും മികച്ച മാനേജർ , ഈ ഫുട്ബോൾ ക്ലബ്ബിനൊപ്പം എനിക്ക് അഞ്ച് സീസന്‍ കളിക്കാന്‍ കഴിഞ്ഞു എന്നത് അവിശ്വസനീയം ആണ്.മാഞ്ചസ്റ്റർ സിറ്റി എന്നെന്നേക്കുമായി എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഐഡ് ആണ്.”സിറ്റിയുടെ വെബ്‌സൈറ്റിനോട് മഹ്രെസ് പറഞ്ഞു.






































