ഡീഗോ ഗോഡിനും ഫുട്ബോളില്‍ നിന്ന് വിട പറയുന്നു
കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ഡേവിഡ് സിൽവ വ്യാഴാഴ്ച ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷം, മറ്റൊരു മുൻ ലാലിഗ താരവും താന്‍ കളിയില്‍ നിന്ന് വിശ്രമം തേടുന്നതായി അറിയിച്ചു കഴിഞ്ഞിരിക്കുന്നു.അര്‍ജന്‍റ്റയിന്‍ ടീം ആയ വെലെസ് സാർസ്ഫീൽഡിനായി കളിക്കുന്ന 37 കാരനായ സെൻട്രൽ ഡിഫൻഡർ ആയ ഡീഗോ ഗോഡിൻ ആണ് ഫുട്ബോളില്‍ നിന്ന് താന്‍ വിരമിക്കാന്‍ പോകുന്നതായി അറിയിച്ചിരിക്കുന്നത്.
അത്‌ലറ്റിക്കോ മാഡ്രിഡിലെ ഒരു ഇതിഹാസം ആണ് ഗോഡിന്‍.2010 നും 2019 നും ഇടയിൽ അദ്ദേഹം ഒമ്പത് വർഷം ക്ലബ്ബിൽ ചെലവഴിച്ചിട്ടുണ്ട്.2014-ൽ അത്‌ലറ്റിക്കോയെ ലാലിഗ കിരീടം നേടാൻ അദ്ദേഹം സഹായിച്ചു.അവസാന മത്സരത്തില്‍ ബാഴ്‌സലോണയ്‌ക്കെതിരെ ഗോള്‍ നേടിയ താരം അത്ലറ്റിക്കോ ആരാധകരുടെ മനസ്സിലെ എന്നെന്നും പ്രിയപ്പെട്ട താരമായിരിക്കും.രണ്ട് യൂറോപ്പ ലീഗ് കിരീടങ്ങൾ, ഒരു കോപ്പ ഡെൽ റേ, മൂന്ന് യൂറോപ്യൻ സൂപ്പർ കപ്പുകൾ, ഒരു സ്പാനിഷ് സൂപ്പർ കപ്പ് എന്നിവയും അദ്ദേഹം ആ ക്ലബിന് നേടിയിട്ടുണ്ട്.






































