അഞ്ച് ഇറ്റാലിയൻ ക്ലബ്ബുകൾ ഹാരി മഗ്വെയറിനെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഹാരി മഗ്വയറിന് ഇപ്പോഴും ഡിമാന്‍ഡുകള്‍ക്ക് കുറവ് ഒന്നുമില്ല എന്ന് വെളിപ്പെടുത്തി ഇറ്റാലിയന്‍ മാധ്യമങ്ങള്‍.അഞ്ച് സീരി എ ക്ലബ്ബുകള്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നുണ്ട് എന്ന് കൊറിയർ ഡെല്ലോ സ്പോർട് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു.മാനേജർ എറിക് ടെൻ ഹാഗിന്റെ കീഴിൽ ഇനി തുടരാന്‍ ഹാരി മഗ്വയര്‍ക്ക് വളരെ ബുദ്ധിമുട്ട് ആയിരിക്കും.
താരത്തിനെ കഴിഞ്ഞ ആഴ്ച്ച ക്യാപ്റ്റന്‍ സ്ഥാനത് നിന്ന് പുറത്ത് ആക്കിയിരുന്നു.ഇപ്പോള്‍ യുണൈറ്റഡിന്റെ നായകന്‍ ബ്രൂണോയാണ്.ഹാരി കഴിഞ്ഞ സീസണില്‍ അധിക സമയത്തും ബെഞ്ചില്‍ ആയിരുന്നു.എന്നാല്‍ അദ്ദേഹത്തിനെ വില്പനക്ക് വെക്കാന്‍ മാനേജര്‍ എറിക് ടെന്‍ ഹാഗിനു താല്‍പര്യം ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.എന്നാല്‍ 30 മില്യൺ പൌണ്ടിന് ഒരു ഡീല്‍ നേടാന്‍ കഴിഞ്ഞാല്‍ താരത്തിനെ വില്‍ക്കാന്‍ തന്നെ ആയിരിക്കും മാനേജ്മെന്റ് തീരുമാനം. നിലവിൽ താരത്തിനെ ഫോളോ ചെയ്യുന്ന അഞ്ച് സീരി എ ക്ലബുകള്‍ നാപ്പോളി, റോമ, യുവന്റസ്, എസി മിലാൻ, ഇന്റർ മിലാൻ എന്നിവര്‍ ആണ്.ആദ്യം ലോണില്‍ പര്‍ച്ചേസ് നടത്തി പിന്നെ ഒരു പെര്‍മനെന്റ് ഡീലില്‍ സൈന്‍ ചെയ്യാന്‍ ആണ് ഈ ക്ലബുകളുടെ ഉദ്ദേശം.






































