ഫാകുണ്ടോ ഗോൺസാലസ് – യുവന്‍റ്റസ് ട്രാന്‍സ്ഫര്‍ ഉടന്‍ പൂര്‍ത്തിയാകും
എസി മിലാന്‍ അതുപോലെ മറ്റ് ക്ലബ്ബുകളുമായി അനേകം ട്രാന്‍സ്ഫര്‍ റൂമര്‍ സൃഷ്ട്ടിച്ച വലൻസിയന്‍ താരമായ ഫാകുണ്ടോ ഗോൺസാലസ് ഒടുവില്‍ യുവന്‍റ്റസിലേക്ക് പോകാന്‍ ഒരുങ്ങുന്നു.ഇന്നലെ വലന്‍സിയയും യുവന്‍റ്റസും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.അത് നല്ല രീതിയില്‍ കലാശിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഗോൺസാലസ് അവരുടെ ആദ്യ ടീമില്‍ ചേരുമോ അതോ അദ്ദേഹത്തിനെ അവര്‍ ലോണില്‍ പറഞ്ഞയക്കുമോ എന്നത് കാത്തിരുന്നു കാണണം.അണ്ടര്‍ 20 ഉറുഗ്വേയന്‍ താരത്തിനെ കഴിഞ്ഞ കുറച്ച് കാലങ്ങള്‍ ആയി യുവന്‍റ്റസ് ഫോളോ ചെയ്യുന്നുണ്ട്.സീരി എ ക്ലബ് അടുത്തയാഴ്ച കരാർ പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.വലൻസിയ ബി ടീമിനും ഉറുഗ്വേ അണ്ടർ-20 ടീമിനും വേണ്ടി ഗോൺസാലസ് കളിച്ചിട്ടുണ്ട്.സീനിയർ സ്ക്വാഡിലേക്ക് താരത്തിനു വിളി ലഭിച്ചിട്ടുണ്ട് എങ്കിലും ഇതുവരെ സീനിയര്‍ ഫുട്ബോള്‍ താരം കളിച്ചിട്ടില്ല.പണ്ട് മികച്ച പ്രതിരോധത്തിന് പേര് കേട്ട യുവേക്ക് ആ നിലവാരം അടുത്ത് എവിടെവെച്ചോ അത് നഷ്ട്ടപ്പെട്ടിരുന്നു.ഉറുഗ്വേ താരത്തിന്‍റെ വരവോടെ പ്രതിരോധ ലൈനില്‍ ഒരു മികച്ച സൈനിങ്ങ് ആണ് അവര്‍ നടത്തുന്നത്.






































