വിയാറിയലിൽ നിന്ന് എസി മിലാൻ സാമുവൽ ചുക്‌വ്യൂസിനെ സ്വന്തമാക്കി
എസി മിലാൻ ലാലിഗ ടീമായ വിയാറിയലിൽ നിന്ന് നൈജീരിയ ഫോർവേഡ് സാമുവൽ ചുക്‌വ്യൂസിനെ അഞ്ച് വർഷത്തെ കരാറിൽ സൈൻ ചെയ്തതായി സീരി എ ക്ലബ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.ഇറ്റാലിയൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ഏകദേശം 20 ദശലക്ഷം യൂറോ ആണ് താരത്തിന്‍റെ ബേസ് ട്രാന്‍സ്ഫര്‍ ഫീസ്, ആഡ് ഓണുകള്‍ ആയി എട്ട് ദശലക്ഷം യൂറോയും കരാറില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്.
2018-ൽ വിയാറിയലിൽ അരങ്ങേറ്റം കുറിച്ച ചുക്വ്യൂസ് വിയാറയലിനായി 207 മത്സരങ്ങളിൽ നിന്ന് 31 അസിസ്റ്റുകളും 37 ഗോളുകളും നേടിയിട്ടുണ്ട്.2021 ൽ സ്പാനിഷ് ടീമിനൊപ്പം യൂറോപ്പ ലീഗും താരം നേടിയിട്ടുണ്ട്.2018-ൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 28 മത്സരങ്ങളില്‍ നൈജീരിയക്ക് വേണ്ടി കളിച്ചിട്ടുണ്ട്.തന്റെ രാജ്യത്തിനായി നാല് ഗോളുകളും താരം നേടിയിട്ടുണ്ട്.മിലാനിൽ 21-ാം നമ്പർ ഷർട്ട് ആയിരിക്കും താരം ധരിക്കുക.






































