മിഡ്ഫീല്‍ഡ് മജീഷ്യന്‍ ബൂട്ട് അഴിച്ചു വെച്ചിരിക്കുന്നു
മുൻ സ്പെയിൻ ഇന്റർനാഷണൽ ഡേവിഡ് സിൽവ തന്റെ ക്ലബ് റയൽ സോസിഡാഡുമായുള്ള പ്രീ-സീസൺ പരിശീലനത്തിനിടെ ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റിന് പരിക്കേറ്റ് ദിവസങ്ങൾക്ക് ശേഷം ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ചു.ജൂലൈയിൽ ലാ ലിഗ ക്ലബ്ബിനൊപ്പം തന്റെ നാലാം സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ആണ് താരത്തിനു പരിക്ക് ഏറ്റത്.
“ഇന്ന് എനിക്ക് സങ്കടകരമായ ദിവസമാണ്.എന്റെ ജീവിതം മുഴുവൻ ഞാൻ ത്യാഗം ചെയ്ത ഈ ഫുട്ബോളിന് വിടപറയാനുള്ള സമയമാണിത്. ഇന്ന് എനിക്ക് കുടുംബം പോലെയുള്ള എന്റെ സഹപ്രവർത്തകരോട് വിടപറയാൻ സമയമായി. ഞാൻ ഫുട്ബോളും അതുപോലെ ഈ ക്ലബിനെയും വല്ലാതെ മിസ് ചെയ്യും.”സിൽവ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വെളിപ്പെടുത്തി.കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച പ്ലേ മേക്കർമാരിൽ ഒരാളായ സിൽവയ്ക്ക് പ്രീമിയർ ലീഗ്, ലാ ലിഗ, സ്പെയിൻ ദേശീയ ടീമിനൊപ്പം 2010 ലെ ലോകകപ്പും യൂറോപ്യൻ ചാമ്പ്യൻഷിപ്പും ഉൾപ്പെടുന്ന പ്രധാന ട്രോഫികളും അദ്ദേഹം നേടിയിട്ടുണ്ട്.






































