സാവിയുടെ ഉരുളക്ക് ഉപ്പേരി കൊടുത്ത് ആര്‍റെറ്റ
ബാഴ്സലോണയ്ക്കെതിരായ പ്രീസീസൺ സൗഹൃദ വിജയത്തിനിടെ തനിക്കും തന്റെ കളിക്കാർക്കുമെതിരെ ഉയർന്ന വിമർശനങ്ങൾ സ്വീകരിക്കാൻ ആഴ്സണൽ മാനേജർ മൈക്കൽ ആർട്ടെറ്റ തയ്യാറായില്ല.സൗഹൃദ മത്സരം കളിക്കുന്ന പോലെ അല്ല ആഴ്സണല്‍ താരങ്ങള്‍ പിച്ചില്‍ പെരുമാറിയത് എന്ന് മത്സരശേഷം സാവി പറഞ്ഞിരുന്നു.ഒരു ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് മത്സരത്തിനു വേണ്ട കളി ആഴ്സണല്‍ താരങ്ങള്‍ പിച്ചില്‍ കാണിച്ചു എന്നും സാവി ഇന്നലെ പറഞ്ഞിരുന്നു.
“70,000 ആളുകളുടെ മുന്നിൽ കളിക്കുക എന്നത് വളരെ കഠിനമായ സാഹചര്യം തന്നെ ആയിരിക്കും.എല്ലാവരും വിജയിക്കാൻ ആഗ്രഹിക്കുന്ന കളിക്കാരാണ്.ചില ടാക്കിളുകൾ അതിര് വിട്ടു പോയി എന്ന് ഞാനും കരുതുന്നു.പക്ഷെ പിച്ചില്‍ അവര്‍ കളിക്കുന്നത് എനിക്ക് നിയന്ത്രിക്കാന്‍ കഴിയില്ല.ഫുട്ബോള്‍ എങ്ങനെ കളിക്കണം എന്ന് പിച്ചിനു പുറത്ത് നിന്ന് പറയാനേ എനിക്ക് കഴിയുകയുള്ളൂ.താരങ്ങള്‍ കളി തുടങ്ങിയാല്‍ അവസരത്തിനൊത്ത് പെരുമാറും.പക്ഷേ കാണാൻ വന്ന എല്ലാ ആളുകൾക്കും വേണ്ടി ഞങ്ങൾ നടത്തിയ ഷോ വളരെ മികച്ചതാണെന്ന് ഞാൻ കരുതുന്നു.” ആര്‍റെറ്റ മത്സരശേഷം വിശദീകരിച്ചു.






































