EPL 2022 European Football Foot Ball International Football Top News transfer news

ഒഫീഷ്യല്‍ ആയി ജോർദാൻ ഹെൻഡേഴ്സൺ ലിവര്‍പൂളില്‍ നിന്ന് വിട പറഞ്ഞു

July 28, 2023

ഒഫീഷ്യല്‍ ആയി ജോർദാൻ ഹെൻഡേഴ്സൺ ലിവര്‍പൂളില്‍ നിന്ന് വിട പറഞ്ഞു

ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ സൗദി പ്രോ-ലീഗ് ടീമായ അൽ-ഇത്തിഫാക്കിലേക്ക്  പോകുമെന്ന്  പ്രീമിയർ ലീഗ് ടീം വ്യാഴാഴ്ച സ്ഥിരീകരിച്ചു.ഹെൻഡേഴ്സൺ 12 വർഷം ആൻഫീൽഡിൽ ചെലവഴിച്ചു, 492 മത്സരങ്ങൾ അദ്ദേഹം ലിവര്‍പൂളിനു വേണ്ടി കളിച്ചിട്ടുണ്ട്.റെഡ്സിനൊപ്പം എട്ട് പ്രധാന ട്രോഫികൾ നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

File Photo: Henderson spent 12 years at Anfield, making 492 appearances and winning eight major trophies with the Reds.Jordan Henderson: Liverpool captain says goodbyes ahead of Al Ettifaq move  under Steven Gerrard | Football News | Sky Sports

30 വര്‍ഷത്തിനു ശേഷം പ്രീമിയര്‍ ലീഗ് നേടിയ ലിവര്‍പൂള്‍ ടീമിന്‍റെ ക്യാപ്റ്റന്‍ എന്ന നിലയില്‍ ജോര്‍ഡന്‍ ഭാവിയില്‍ ക്ലബിന്റെ ചരിത്രത്തിലെ ഒരു ഇതിഹാസം ആയി തന്നെ നിലനില്‍ക്കും.മുൻ സഹതാരം സ്റ്റീവൻ ജെറാർഡുമായി ഹെൻഡേഴ്സൺ വീണ്ടും ഒന്നിക്കും.അദ്ദേഹം ഇപ്പോള്‍ ഇതിഫാക്ക് ടീമിന്‍റെ മാനേജര്‍ ആണ്.ഏകദേശം 700,000 പൗണ്ട് പ്രതിവാര ശമ്പളം ലഭിക്കുന്ന മിഡ്‌ഫീൽഡർക്കായി അൽ-ഇത്തിഫാഖ് ആഡ് ഓണുകള്‍ ഉള്‍പ്പടെ  ഏകദേശം 12 മില്യണ്‍ പൗണ്ട് നല്‍കിയിട്ടുണ്ട്.മൂന്നു വര്‍ഷം നീളുന്ന കരാറില്‍ ആണ് താരം ഒപ്പിട്ടിരിക്കുന്നത്.

Leave a comment