Cricket Cricket-International Top News

സ്പിന്നറുടെ മികവിൽ വിൻഡീസിനെ തകർത്ത് ഇന്ത്യ : ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 115 റൺസ് വിജയലക്ഷ്യം

July 27, 2023

author:

സ്പിന്നറുടെ മികവിൽ വിൻഡീസിനെ തകർത്ത് ഇന്ത്യ : ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 115 റൺസ് വിജയലക്ഷ്യം

വ്യാഴാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ വിൻഡീസിന് ബാറ്റിംഗ് തകർച്ച. ഒന്നാം ഏകദിനത്തിൽ ഇന്ത്യ വിൻഡീസിനെ 114 റൺസിൽ ഒതുക്കി. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത് ശെരിയാണെന്ന നിലയിൽ ആയിരുന്നു ഇന്ത്യയുടെ ബൗളിംഗ്. തകർപ്പൻ പ്രകടനം ആണ് അവർ നടത്തിയത്.

ജഡേജയും കുൽദീപും ചേർന്ന് ഏഴ് വിക്കറ്റ് പങ്കിട്ടപ്പോൾ ഹർദിക് പാണ്ട്യ, മുകേഷ് കുമാർ താക്കൂർ ഇന്നോവർ ഓരോ വിക്കറ്റ് വീതം നേടി. ജഡേജ മൂന്ന് വിക്കറ്റ് നേടിയപ്പോൾ കുൽദീപ് നാല് വിക്കറ്റ് സ്വന്തമാക്കി. തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ ആധിപത്യം സ്ഥാപിച്ചു. ആറ് വിൻഡീസ് താരങ്ങൾ ഒറ്റ അക്കത്തിൽ പുറത്തായി. 43 റൺസുമായി ഹോപ്പ് ആണ് ടോപ്സ്‌കോറർ.

ഇന്ത്യയ്ക്കായി, പേസർ മുകേഷ് കുമാർ തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചപ്പോൾ ഷാൻ കിഷൻ വലിയ ഗ്ലൗസുകൾ ധരിച്ചു. സഞ്ജു സാംസൺ പ്ലെയിംഗ് ഇലവനിൽ ഇടം നേടിയില്ല.

Leave a comment