ഒന്നാം ഏകദിനം : വിൻഡീസിന് ബാറ്റിംഗ് തകർച്ച
വ്യാഴാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ വിൻഡീസിന് തകർച്ച. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത് ശെരിയാണെന്ന നിലയിൽ ആയിരുന്നു ഇന്ത്യയുടെ ബൗളിംഗ്. തകർപ്പൻ പ്രകടനം ആണ് അവർ നടത്തിയത്. ആദ്യ ബാറ്റിംഗ് ആരംഭിച്ച വിൻഡീസിന് എട്ട് വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ വിൻഡീസ് 114 /8 എന്ന നിലയിലാണ്.
ജഡേജയും കുൽദീപും ചേർന്ന് അഞ്ച് വിക്കറ്റ് പങ്കിട്ടപ്പോൾ ഹർദിക് പാണ്ട്യ, മുകേഷ് കുമാർ താക്കൂർ ഇന്നോവർ ഓരോ വിക്കറ്റ് വീതം നേടി. ജഡേജ മൂന്ന് വിക്കറ്റ് നേടിയപ്പോൾ കുൽദീപ് രണ്ട് വിക്കറ്റ് സ്വന്താമാക്കി. തുടക്കം മുതൽ ഓംദ്യൻ ബൗളർമാർ ആധിപത്യം സ്ഥാപിച്ചു. അഞ്ച് വിൻഡീസ് താരങ്ങൾ ഒറ്റ അക്കത്തിൽ പുറത്തായി. 43 റൺസുമായി ഹോപ്പ് പുറത്താകാതെ നിൽക്കുന്നതാണ് വിൻഡീസിന്റെ ഏക ആശ്വാസം. ,
ഇന്ത്യയ്ക്കായി, പേസർ മുകേഷ് കുമാർ തന്റെ ഏകദിന അരങ്ങേറ്റം കുറിച്ചപ്പോൾ ഷാൻ കിഷൻ വലിയ ഗ്ലൗസുകൾ ധരിച്ചു. സഞ്ജു സാംസൺ പ്ലെയിംഗ് ഇലവനിൽ ഇടം നേടിയില്ല.






































