തന്‍റെ കൂട്ടുക്കാരുമായി ഒന്നിക്കാന്‍ സുവാരസിനു ഇനിയും കാത്തിരിക്കണം
ഇന്റർ മിയാമി ടാർഗെറ്റ് ആയ ലൂയിസ് സുവാരസ് കുറഞ്ഞത് ഒരു വര്‍ഷം വരെ ഗ്രെമിയോയിൽ തുടരുമെന്ന് റിപ്പോര്‍ട്ട്.36 കാരനായ സുവാരസ് ജനുവരിയിൽ ഗ്രെമിയോയിൽ ഒരു ഫ്രീ ഏജന്റായി ചേർന്നു, 2024 ഡിസംബർ വരെ ബ്രസീലിയൻ സംഘടനയുമായി കരാറിലുണ്ട്.ഓഗസ്റ്റ് 2-ന് ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് സുവാരസിനെ സൈൻ ചെയ്യാൻ മിയാമിക്ക് താൽപ്പര്യമുണ്ടെന്ന് പ്രമുഖ കായിക പത്രങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
മയാമിയില്‍ തന്റെ മുൻ ബാഴ്‌സലോണ ടീമംഗങ്ങളായ ലയണൽ മെസ്സി, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവരോടൊപ്പം ചേരാൻ ഉറുഗ്വേ ഫോർവേഡ് താൽപ്പര്യപ്പെടുന്നു.സുവാരസിനു വേണ്ടി മയാമി ഒരു പ്രൊപോസല്‍ എംഎല്‍സിന് നല്‍കിയിരുന്നു.ഒരു യുഎസ് പൗരന്‍ അല്ലാത്തത് കൊണ്ട് താരത്തിനെ ഇന്റര്‍നാഷനല്‍ സ്ലോട്ടില്‍ ആണ് ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ.അതിനാല്‍ കാര്യങ്ങള്‍ മന്ദഗതിയില്‍ ആണ് സഞ്ചരിക്കുന്നത് എന്ന് ഇന്റർ മിയാമി കോച്ച് ജെറാർഡോ മാർട്ടിനോ വെളിപ്പെടുത്തി.താരത്തിനു വേണ്ടി ഈ വര്‍ഷാവസാനത്തിനു ശേഷം ഒരു പ്രൊപോസല്‍ കൂടി നല്‍കാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് മയാമി ടീം.






































