ചെല്‍സിയെ സമനിലയില്‍ തളച്ച് ന്യൂകാസിൽ യുണൈറ്റഡ്
ബുധനാഴ്ച മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ പ്രീസീസൺ സൗഹൃദ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ചെൽസിയെ 1-1ന് സമനിലയിൽ തളച്ചു.പുതിയ സൈനിംഗ് നിക്കോളാസ് ജാക്സൺ 12-ാം മിനിറ്റിൽ ചെൽസിക്ക് വേണ്ടി ലീഡ് നേടി.2018-ൽ ഇതേ സ്റ്റേഡിയത്തിൽ വെച്ച് അറ്റ്ലാന്റ യുണൈറ്റഡിനെ എംഎല്‍എസ് കപ്പ് നേടാൻ സഹായിച്ച അൽമിറോൺ നേടിയ ഗോളാണ് ന്യൂ കാസിലിനെ സമനിലയിലേക്ക് നയിച്ചത്.
പുതിയ മാനേജര്‍ ആയ മോറീഷ്യോ പോച്ചേട്ടീനോയുടെ കീഴില്‍ പ്രീ സീസണില്‍ ചെല്‍സി മികച്ച പ്രകടനം തന്നെ ആണ് കാഴ്ചവച്ചിരിക്കുന്നത്.ചെൽസിക്ക് അവരുടെ യു.എസ് പര്യടനത്തിൽ രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട് — ഞായറാഴ്ച വാഷിംഗ്ടൺ ഡി.സിയിൽ ഫുൾഹാമിനെതിരെയും ഒടുവിൽ ചിക്കാഗോയിലെ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെയും. അതേസമയം, ന്യൂകാസിൽ പുതിയ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായുള്ള അവസാന പ്രീസീസൺ മത്സരങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് വെള്ളിയാഴ്ച ന്യൂജേഴ്സിയിൽ ബ്രൈറ്റനെ നേരിടും.






































