ബാഴ്‌സലോണ വിങ്ങർ ഫെറാൻ ടോറസിനായി ആഴ്‌സണൽ ശ്രമം തുടങ്ങി
ബാഴ്‌സലോണ വിങ്ങർ ഫെറാൻ ടോറസിനായി ഒരു ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ആഴ്സണല്‍.കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തിന് ശേഷം ഈ സീസണിലും തങ്ങളുടെ അതെ മാജിക് പ്രകടനം പുറത്ത് എടുക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ആഴ്സണല്‍.കൈ ഹാവെർട്സ്, ജൂറിയൻ ടിംബർ, ഡെക്ലാൻ റൈസ് എന്നിങ്ങനെ ലോകോത്തര താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്ന ആഴ്സണല്‍ ഈ സമ്മറില്‍ ആകെ ഇതിനകം 200 മില്യൺ പൗണ്ട് ചെലവഴിച്ച് കഴിഞ്ഞു.
സാവിയുടെ ടീമില്‍ ഫെറാന്‍ ടോറസിന് അവസരങ്ങള്‍ ലഭിക്കുന്നുണ്ട് എങ്കിലും അദ്ദേഹത്തിന് ഫോമിലേക്ക് എത്താന്‍ കഴിഞ്ഞില്ല.ക്ഷമ നശിച്ച സാവി ഫാട്ടി,ടോറസ് എന്നിവര്‍ ഉണ്ടായിട്ടും ഇടത് വിങ്ങറുടെ റോള്‍ ഗാവിക്ക് നല്‍കുകയായിരുന്നു.ഈ സമ്മറില്‍ അന്‍സു അല്ലെങ്കില്‍ ഫെറാന്‍ ഇതില്‍ ഒരാളെ വില്‍ക്കാന്‍ ഒരുങ്ങുകയാണ് ബാഴ്സലോണ.സാവിക്ക് അന്‍സുവിനെ നിലനിര്‍ത്താന്‍ ആണ് താല്‍പര്യം.ഫെറാനെ രണ്ടു സീസണില്‍ ലോണില്‍ കളിപ്പിക്കാന്‍ ആണ് സാവി നിര്‍ദേശിക്കുന്നത്.ബാഴ്സയില്‍ നിന്ന് മാറി നില്‍ക്കാനുള്ള ഓപ്ഷന്‍ വേറെ വഴി ഒന്നുമില്ല എങ്കില്‍ ടോറസ് സ്വീകരിക്കും.ആഴ്സണല്‍ മാനേജര്‍ ആയ ആര്‍റെറ്റയുമായി താരത്തിനു വളരെ നല്ല ബന്ധമാണ് ഉള്ളത്.അതിനാല്‍ ആഴ്സണലില്‍ പോവുക എന്നത് താരത്തിനു അദ്ദേഹത്തിന്റെ കരിയര്‍ മെച്ചപ്പെടുത്താനുള്ള ഒരവസരം കൂടി ആയിരിക്കും.






































