EPL 2022 European Football Foot Ball International Football Top News transfer news

മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ ഡീല്‍ നിരസിച്ച് ജപ്പാനീസ് യുവ താരം

July 26, 2023

മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ ഡീല്‍ നിരസിച്ച് ജപ്പാനീസ് യുവ താരം

ഈ വേനല്‍ക്കാല വിന്‍ഡോയില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കളിക്കാന്‍ ഉള്ള  അവസരം സിയോൺ സുസുക്കി നിരസിച്ചു.കാലങ്ങള്‍ ഏറെയായി റെഡ് ഡെവിൾസ് സുസുക്കിയിൽ വലിയ താൽപ്പര്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ട്.എന്നാൽ തന്‍റെ ടീം ആയ  ഉറവ റെഡ് ഡയമണ്ട്സിൽ  കളിക്കാന്‍ സമയം ലഭിക്കുന്നത് നേടിയെടുക്കാന്‍ ആണ് അദ്ദേഹത്തിന്  താല്‍പര്യം.

AFC Bournemouth v Manchester United - Premier League

ഇത് കൂടാതെ 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ജപ്പാനെ പ്രതിനിധീകരിക്കുന്നതിലാണ് സുസുക്കിയുടെ  ശ്രദ്ധ.ഉറവ റെഡ് ഡയമണ്ട്സിനു വേണ്ടി 416 മത്സരങ്ങൾ കളിച്ചിട്ടുള്ള നിലവിലെ അവരുടെ ഷുസാകു നിഷികാവ ക്ലബില്‍ നിന്ന് വിട പറയാന്‍ ഒരുങ്ങുകയാണ്. അദ്ദേഹത്തിന് പകരം ക്ലബിന്റെ ഫസ്റ്റ് ചോയിസ് ഗോള്‍ കീപ്പര്‍ ആയി മാറാന്‍ പോവുകയാണ് സുസുക്കി.മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ മാസം ആദ്യം ഡേവിഡ് ഡി ഗിയയെ പറഞ്ഞയച്ചിരുന്നു.ഇത് കൂടാതെ നോട്ടിംഗ്ഹാം ഫോറസ്റ്റിലേക്ക് ഡീൻ ഹെൻഡേഴ്സനും  പോയതിനെ തുടര്‍ന്ന് ഒനാനക്ക് ഒരു മികച്ച ബാക്കപ്പ് ഓപ്ഷന്‍ ഇല്ല.

Leave a comment