EPL 2022 European Football Foot Ball International Football Top News transfer news

” അന്‍സലോട്ടി ബ്രസീല്‍ ടീമിനെ ബഹുമാനിക്കാന്‍ പഠിക്കണം “- കഫു

July 26, 2023

” അന്‍സലോട്ടി ബ്രസീല്‍ ടീമിനെ ബഹുമാനിക്കാന്‍ പഠിക്കണം “- കഫു

റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിച്ചതിന് ശേഷം, അടുത്ത വേനൽക്കാലത്ത് കാർലോ ആൻസലോട്ടി ദേശീയ ടീമിൽ ചേരുമോ എന്ന കാര്യത്തിൽ ബ്രസീലിയൻ ഇതിഹാസ റൈറ്റ് ബാക്ക് കഫു സംശയം പ്രകടിപ്പിച്ചിരിക്കുന്നു.അതിനുള്ള കാരണം റയല്‍ കോച്ച് ബ്രസീലില്‍ താന്‍ ചേരും എന്ന് പരസ്യമായി പറയാത്തതാണ് എന്നും വെളിപ്പെടുത്തി.

 

സംഭവം ഏറെക്കുറെ ശരിയാണ്.അന്‍സലോട്ടി ബ്രസീല്‍ ടീമിനെ കുറിച്ച് അവസാനം  പരാമര്‍ശിച്ചത്  ഫെബ്രവരിയില്‍ ആണ്.കാര്‍ലോ ബ്രസീല്‍ ടീമില്‍ ചേരും എന്ന് വെളിപ്പെടുത്തിയതും  സിബിഎഫ് പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് ആണ്.നിരവധി അഭിമുഖങ്ങള്‍ നല്‍കിയിട്ടും ബ്രസീല്‍ ടീമിനെ കുറിച്ച് ഒന്ന് പോലും അന്‍സലോട്ടി ഇതുവരെ പറഞ്ഞിട്ടില്ല.”ബ്രസീലിയൻ ടീമിനെ പരിശീലിപ്പിക്കുന്നത്  എനിക്ക് അഭിമാനം ആണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ.അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ലോകത്തെ ഏക്‌ ടീം ഞങ്ങള്‍ ആണ്.അതിനാല്‍ ഇതുപോലൊരു ടീമില്‍ മാനേജര്‍ ആയി പ്രവര്‍ത്തിക്കാന്‍ കഴിയുക എന്നത് വലിയ ബഹുമതിയാണ്.അദ്ദേഹത്തില്‍ നിന്ന് കുറച്ച് കൂടി ഭഹുമാനം ഞാന്‍ പ്രതീക്ഷിക്കുന്നു.”മാർക്ക നടത്തിയ അഭിമുഖത്തിൽ കഫു പറഞ്ഞു.

 

 

Leave a comment