മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബ ഉൾ ഹഖ് പിസിബി ഉപദേശകനായി പ്രവർത്തിക്കും
മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മിസ്ബാ-ഉൾ-ഹഖ് ദേശീയ ടീമിന്റെ മുഖ്യ പരിശീലകസ്ഥാനം രാജിവച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിലേക്ക് മടങ്ങിയെത്താന്‍ ഒരുങ്ങുന്നു. പിസിബിയുടെ നിലവിലെ തലവനായ സാക്ക അഷ്റഫിന്റെ ഉപദേശകന് ആയാണ് പാക്ക് താരം തിരിച്ചു വരുന്നത്.
ജൂണിന്റെ അവസാനത്തിൽ നജാം സേത്തിയുടെ ചെയര്മാന് റോളിനു അന്ത്യം കുറിച്ച് കൊണ്ട് പിസിബിയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ നയിക്കാൻ അഷ്റഫ് തിരഞ്ഞെടുക്കപ്പെട്ടു. മിസ്ബയുടെ ഈ പുതിയ സ്ഥാനം ഓണററി ആയിരിക്കും.അതിനർത്ഥം സാലറി ഒന്നും വാങ്ങാതെ ആയിരിക്കും അദ്ദേഹം തന്റെ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ പോകുന്നത്.2019 സെപ്റ്റംബറിൽ ആണ് മിക്കി ആർതറിനു പകരം മുഖ്യ പരിശീലകസ്ഥാനം മിസ്ബ ഏറ്റെടുത്തത്.2021 സെപ്തംബറിലെ രാജിക്ക് ശേഷം, നിരവധി ടിവി നെറ്റ്വർക്കുകളുടെ പരിപാടികളില്‍ ക്രിക്കറ്റ് വിദഗ്ദ്ധനും അനലിസ്റ്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.പുതിയ റോളില്‍ പ്രവര്‍ത്തിക്കും എങ്കിലും ഇപ്പോഴും ടിവി പരിപാടികളില്‍ തന്റെ പ്രവര്‍ത്തനം മിസ്ബാഹ് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല.